വിമാനത്തിന്റെ പ്രധാന എൻജിൻ പ്രവർത്തനം നിലച്ചാൽ സ്റ്റാർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന എപിയുവിന് തീ പിടിച്ചു. ഒഴിവായത് വലിയ ദുരന്തം
സാൻസ്ഫ്രാൻസിസ്കോ: വിമാനത്താവളത്തിലെ ടെർമിനലിൽ നിന്ന് വലിച്ച് മാറ്റുന്നതിനിടയിൽ വിമാനത്തിന് തീ പിടിച്ചു. സാൻസ്ഫ്രാൻസിസ്കോയിൽ നവംബർ ആറിനാണ് സംഭവം. ബോയിംഗ് 777 വിമാനത്തിന്റെ എപിയു യൂണിറ്റിന് തീ പടർന്നതോടെയാണ് സംഭവം. സാൻസ്ഫ്രാൻസിസ്കോയിൽ നിന്ന് ചിക്കാഗോയിലെ ഒ ഹാരേ അന്തർ ദേശീയ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം.
ടെർമിനൽ 2 ൽ നിന്ന് ഗേറ്റ് 6ലേക്ക് വിമാനം കൊണ്ടുവരുന്നതിനിടയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ പിൻവശത്തുള്ള ചെറിയ എൻജിനിലാണ് തീ പടർന്നത്. പ്രധാന എൻജിൻ തകരാർ നേരിടുന്ന സമയങ്ങളിൽ പ്രധാന എൻജിൻ സ്റ്റാർട്ട് ചെയ്യാനാണ് ഇത് ഉപയോഗിക്കാറുള്ളത്. വിമാനത്തിൽ യാത്രക്കാർ ഉള്ള സമയത്തായിരുന്നു അപകടമുണ്ടായത്.
undefined
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. രണ്ടര മണിക്കൂറിലേറെ വൈകിയാണ് വിമാനം സർവ്വീസ് നടത്തിയത്. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പി ഡബ്ല്യു 4000 എൻജിനിലാണ് ഈ ബോയിംഗ് 777 200 വിമാനം പ്രവർത്തിക്കുന്നത്.
നേരത്തെ സെപ്തംബറിൽ ചെന്നൈ വിമാനത്താവളത്തിൽ സമാന സംഭവം ഉണ്ടായിരുന്നു. ദുബായിലേക്കുള്ള എമിറൈറ്റ്സ് വിമാനമാണ് എപിയു നിലത്തിടിച്ച് പുക വന്നത്. രാത്രിയിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലായിരുന്നു ഇതുണ്ടായത്. 280 യാത്രക്കാരാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് യാത്രക്കാരും ജീവനക്കാരും കണ്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പത്ത്മിനിറ്റിനുള്ളിൽ അഗ്നിബാധ നിയന്ത്രിക്കാനായതിനാലാണ് വലിയ അപകടം ഒഴിവായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം