രാജ്യങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിന് അംഗീകാരം; സാമ്പത്തിക നൊബേൽ 3 പേർക്ക്

By Web TeamFirst Published Oct 14, 2024, 4:41 PM IST
Highlights

3 അമേരിക്കൻ ഗവേഷകർക്കാണ് 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്

സ്റ്റോക്ക്ഹോം: 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 3 അമേരിക്കൻ ഗവേഷകർക്കാണ് പുരസ്കാരം സ്വന്തമായത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസൺ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്.

ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്‍റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ഇവരുടെ പഠനം വളരെയധികം സഹായകരമാണെന്ന് വിലയിരുത്തിയാണ് നൊബേൽ സമിതി പുരസ്കാരം പ്രഖ്യാപിച്ചത്.

Latest Videos

സമാധാന നൊബേൽ നിഹോൻ ഹിഡോൻക്യോയ്ക്ക്; അംഗീകാരം ജാപ്പാനിലെ ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!