'തായ്‍വാനെ ഉപയോ​ഗിച്ച് യുഎസ് ഏഷ്യയിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു'; ആരോപണവുമായി റഷ്യ

By Web Team  |  First Published Nov 25, 2024, 3:11 AM IST

സെപ്റ്റംബറിൽ പ്രസിഡൻ്റ് ജോ ബൈഡൻ തായ്‌വാന് 567 മില്യൺ ഡോളർ സൈനിക സഹായത്തിന് അംഗീകാരം നൽകിയിരുന്നു.


മോസ്കോ: അമേരിക്ക ഏഷ്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായി റഷ്യൻ ആരോപണം. ഏഷ്യയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാൻ അമേരിക്ക തായ്‌വാനെ ഉപയോഗിക്കുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നിലപാടിനെ പിന്തുണക്കുന്ന നിലപാട് തുരടുമെന്നും  അദ്ദേഹം വ്യക്തമാക്കി. 

ഏഷ്യൻ മേഖലയിൽ യുഎസ് ഇടപെടലിൻ്റെ ലക്ഷ്യം ചൈനയെ പ്രകോപിപ്പിക്കുകയും സ്വന്തം താൽപ്പര്യങ്ങൾ നടപ്പാക്കാനായി ഏഷ്യയിൽ പ്രതിസന്ധി കുഴപ്പങ്ങളുണ്ടാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യമായി സ്വയം പ്രഖ്യാപിച്ച തായ്‌വാനെ ചൈന സ്വന്തം പ്രദേശമായിട്ടാണ് കാണുന്നത്. തായ്‌വാൻ അസ്തിത്വം ചൈന അം​ഗീകരിക്കുന്നില്ല. ഔപചാരിക നയതന്ത്ര അംഗീകാരം ഇല്ലെങ്കിലും തായ്‌വാൻ്റെ ഏറ്റവും പ്രധാനപ്പെട്ട സുഹൃദ് രാജ്യവും ആയുധ വിതരണക്കാരനുമാണ് അമേരിക്ക.

Latest Videos

undefined

Read More... ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

തായ്വാനിലെ അമേരിക്കൻ ഇടപെടലിനെ ചൈന ശക്തമായി എതിർക്കുകയും ചെയ്യുന്നു. സെപ്റ്റംബറിൽ പ്രസിഡൻ്റ് ജോ ബൈഡൻ തായ്‌വാന് 567 മില്യൺ ഡോളർ സൈനിക സഹായത്തിന് അംഗീകാരം നൽകിയിരുന്നു. ഏഷ്യൻ മേഖലയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള യുഎസ് നീക്കത്തെ വിമർശിക്കുന്നതും തായ്‌വാൻ സാഹചര്യം ഉപയോ​ഗിച്ച് ചൈനയെ പ്രകോപിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളെ തള്ളി, ചൈനക്കൊപ്പം നിൽക്കുമെന്നും റഷ്യ വ്യക്തമാക്കി.  അതേസമയം, റഷ്യയുടെ വാദത്തോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതുവരെ പ്രതികരിച്ചില്ല. 

tags
click me!