ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

By Web Team  |  First Published Nov 24, 2024, 8:24 PM IST

ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.


ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രായേൽ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിലെ അഷ്‌ദോദ് നാവിക താവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്‌ടൈലുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.  

ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.

Latest Videos

വടക്കൻ തെൽ അവീവിലെ നെതന്യ, ഹെർസിലിയ എന്നിവിടങ്ങളിൽ സൈറൺ മുഴക്കി. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ, ഹി​സ്ബു​ല്ല​യെ ല​ക്ഷ്യ​മി​ട്ട് ല​ബ​നാ​നി​ൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരുന്നു. പിന്നാലെയാണ് ഹിസ്ബുല്ലയും ആക്രമിച്ചത്.  

Asianet News Live

click me!