ക്ലാസ് മുറിയിലെ വിദ്യാർത്ഥികളുടെ ഫോൺ ഉപയോഗം വിലക്കിയ അധ്യാപകൻ ഫോൺ പിടിച്ചെടുത്തതിൽ പ്രകോപിതനായാണ് ആക്രമണം. രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
ബഹ്‌റൈച്ച്: ക്ലാസ് മുറിയിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി വീഴ്ത്തി കൌമാരക്കാർ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. രാജേന്ദ്ര പ്രസാദ് വർമ എന്ന 54കാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകൻ ശ്രദ്ധിക്കുകയും വിദ്യാർത്ഥികളെ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബഹ്‌റൈച്ചിലെ സ്വകാര്യ സ്കൂളിലെ ക്ലാസ് മുറിയിലാണ് അക്രമം നടന്നത്. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ അക്രമിച്ച കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്ലസ് 1 വിദ്യാർത്ഥികളേയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനെയാണ് വിദ്യാർത്ഥികൾ ആക്രമിച്ചത്. വ്യാഴാഴ്ച ക്ലാസിൽ ഹാജർ എടുക്കുന്നതിനിടെയായിരുന്നു അക്രമം.
Bahraich, UP: When teacher stopped him from using mobile, 11th class student attacked him with knife. Teacher was admitted to health centre for treatment. A student of Class-11 studying in Navayug Inter College at in 's pic.twitter.com/76YgqsRqnu
— BIO Saga (@biosagain)
ക്ലാസ് മുറിയിൽ നിന്നുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ അരികിലേക്ക് എത്തിയ വിദ്യാർത്ഥി പിന്നിൽ നിന്നാണ് ആക്രമിച്ചത്. വിദ്യാർത്ഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം