പട്ടികജാതി സംവരണത്തില്‍ പ്രത്യേക ക്വാട്ടയാകാമെന്ന വിധിയില്‍ മാറ്റമില്ല, പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Oct 4, 2024, 5:08 PM IST
Highlights

സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്നും കൂടതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കു കൂടുതല്‍ പരിഗണന വേണമെന്നും ഭരണഘടന ബെഞ്ച്

ദില്ലി: പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്നും കൂടതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കു കൂടുതല്‍ പരിഗണന വേണമെന്നും അപ്പീലുകള്‍ തള്ളിക്കൊണ്ട് വിശാല ബെഞ്ച് വിധി പ്രസ്താവിച്ചു.സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെയാണ് തീരുമാനം.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പട്ടികജാതിയില്‍ തന്നെ കൂടുതല്‍ പിന്നാക്കവസ്ഥയിലുള്ള വിഭാഗങ്ങള്‍ക്ക് തുല്യതയും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉപവര്‍ഗീകരണം നടത്താമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.പട്ടികവിഭാഗത്തില്‍ ഉപവർഗീകരണം പാടില്ലെന്ന ഇ വി ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധിയാണ്‌ ഏഴംഗ ഭരണഘടനാബെഞ്ച്‌ നേരത്തെ റദ്ദാക്കിയത്‌

Latest Videos

click me!