വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, സ്ഥിരീകരിച്ച് ഇന്ത്യ, ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

By Web Team  |  First Published Oct 4, 2024, 4:57 PM IST

യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 


ദില്ലി : വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ   വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക. യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാനൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.  

മാധ്യമ, വിനോദ മേഖലയിലെ കണ്ടന്‍റ് ക്രിയേഷനിൽ എഐയുടെ ഉപയോഗം; കൂടിക്കാഴ്ച നടത്തി അബ്ദുള്ള അൽ ഹമദ്

Latest Videos

undefined

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അയൽരാജ്യമായ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാൻ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. 

റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. 

എസ് ജ യശങ്കർ ശ്രീലങ്കൻ പ്രധാനമ ന്ത്രി ഹരിനി അമരസൂര്യയുമായി ചർച്ച നടത്തി 

വിദേശകാര്യമന്ത്രി  എസ് ജ യശങ്കർ ശ്രീലങ്കൻ പ്രധാനമ ന്ത്രി ഹരിനി അമരസൂര്യയുമായി ചർച്ച നടത്തി. ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യ കൊളൊംബോയിലെത്തിയത്. 

 

 

click me!