കൊവിഡ് വ്യാപം; രോ​ഗികകൾക്ക് ഓക്സിജൻ എത്തിച്ച് നമ്മ ബെംഗളുരു ഫൌണ്ടേഷൻ, സംഭാവന തേടുന്നു

By Web Team  |  First Published May 8, 2021, 4:21 PM IST

കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ കൂടുതൽ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാൻ മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും...


ബെം​ഗളുരു: കൊവിഡിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന ബെംഗളുരുവിൽ കൂടുതൽ അളവിൽ ഓക്സിജൻ എത്തിക്കാൻ കൈകോർത്ത് നമ്മ ബെംഗളുരു ഫൌണ്ടേഷൻ(എൻബിഎഫ്). ആശുപത്രികളിലേക്കും വീടുകളിലേക്കും കൊവിഡ് രോഗികൾക്കായി വലിയ അളവിൽ ഓക്സിജൻ ആവശ്യമാകുന്ന സാഹചര്യത്തിലാണ് ആമസോണുമായി ചേർന്ന് പത്ത് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സർ സി വി രാമൻ ജനറൽ ആശുപത്രിയിലേക്കു ഇന്ദിര നഗർ സർക്കാർ ആശുപത്രിയിലേക്കും എത്തിച്ചു.

കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ കൂടുതൽ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാൻ മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും സഹായങ്ങൾ നൽകണമെന്നും എൻബിഎഫ് ആവശ്യപ്പെട്ടു. സംഭാവനകൾ നൽകുന്നവർക്ക് ആദായനികുതി ഇളവ് ലഭിക്കുമെന്നും എൻബിഎഫ് പറഞ്ഞു. എൻബിഎഫുമായി ബന്ധപ്പെടേണ്ട നമ്പർ, വിലാസം - 9591143888 / 7349737737. Email: vinod.jacob@namma-bengaluru.org or usha.dhanraj@namma-bengaluru.org

Latest Videos

click me!