ഷെഡ്യൂളുകളിലെ കാലതാമസം ; ഈ ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും

By Sangeetha KS  |  First Published Dec 3, 2024, 5:37 PM IST

രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക സേവനം. 


ദില്ലി : ശൈത്യകാലമാണ് വരാൻ പോകുന്നത്. വരും മാസങ്ങളിൽ സാധാരണ ​ഗതിയിൽ സംഭവിക്കാറുള്ള ട്രെയിൻ ഷെഡ്യൂളുകളിലെ കാലതാമസം  യാത്രക്കാർക്ക് പലതരത്തിലുള്ള അസൗകര്യങ്ങൾ സൃഷ്ടിക്കാറുണ്ട്. മൂടൽ മഞ്ഞ് കാരണം ലോക്കോ പൈലറ്റുമാർക്ക് ട്രാക്ക് കാണാൻ പറ്റാത്ത അവസ്ഥയും, മറ്റ് സാങ്കേതിക തടസങ്ങളും കാരണം പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുക പതിവാണ്. എന്നാൽ യാത്രക്കാർ നേരിടുന്ന ഈ പ്രതിസന്ധികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.  

രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. ഐ ആർ സി ടി സിയുടെ കാറ്ററിംഗ് പോളിസി പ്രകാരം ഈ ട്രെയിനുകൾ രണ്ടോ അതിലധികമോ മണിക്കൂറുകൾ വൈകിയോടുന്നുവെങ്കിൽ യാത്രക്കാർ സൗജന്യ ഭക്ഷണത്തിന് അർഹരായിരിക്കും. ഈ ട്രെയിനുകൾക്കായി സ്റ്റേഷനിൽ കാത്തിരിക്കുന്ന യാത്രക്കാരുടെയും, ലക്ഷ്യ സ്ഥാനത്ത് എത്താൻ വൈകുന്ന യാത്രക്കാരുടെയും അസൗകര്യങ്ങൾ ലഘൂകരിക്കാനാണിത്. 

Latest Videos

undefined

ഐ ആർ സി ടി സിയുടെ കാറ്ററിംഗ് പോളിസി പ്രകാരം ഓരോ സമയത്തെ അടിസ്ഥാനമാക്കിയാണ് ഭക്ഷണം തീരുമാനിക്കുന്നത്. അതേ സമയം വലിയ കാലതാമസം നേരിടുന്ന സന്ദർഭങ്ങളിൽ, ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാർ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹരായിരിക്കും. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ, യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയും യഥാർത്ഥ ബുക്കിംഗ് ചാനൽ വഴി റീഫണ്ട് ക്ലെയിം ചെയ്യുകയുമാകാം. റെയിൽവേ കൗണ്ടർ വഴി ടിക്കറ്റ് ബുക്ക് ചെയ്‌തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ട് പോകേണ്ടതാണ്. 

ട്രെയിനുകളിലെ എസി കോച്ചുകളിലെ കമ്പിളിപ്പുതപ്പുകൾ എത്ര ദിവസം കൂടുമ്പോൾ അലക്കും; വിശദീകരണവുമായി റെയിൽവേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!