അബദ്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർത്തു; കശ്മീരിൽ 24 കാരനായ സൈനികൻ മരിച്ചു

By Web Team  |  First Published Dec 3, 2024, 8:06 PM IST

വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ്.


ശ്രീനഗർ: അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്‌ത്‌വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.

വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൌനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Latest Videos

click me!