കനിമൊഴി 'ബസ്' വിഷയത്തിൽ ജോലി പോയ ശർമ്മിളക്ക് ആശ്വാസം; ഉഗ്രൻ സമ്മാനവുമായി കമലിന്‍റെ അപ്രതീക്ഷിത എൻട്രി

By Web TeamFirst Published Jun 26, 2023, 4:33 PM IST
Highlights

ശ‍ർമ്മിള ഇനി തൊഴിലാളി അല്ലെന്നും റെന്‍റൽ കാര്‍ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു. 

ചെന്നൈ: ഡിഎംകെ എംപി  കനിമൊഴിയെ ബസിൽ കയറ്റിയതിന്‍റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നൽകി കമൽഹാസന്‍. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ്  കമൽഹാസൻ പുതിയ കാര്‍ സമ്മാനിച്ചത്. ശ‍ർമ്മിള ഇനി തൊഴിലാളി അല്ലെന്നും റെന്‍റൽ കാര്‍ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു. കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശര്‍മ്മിളയ്ക്ക് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശര്‍മ്മിള കനിമൊഴിയെ ബസിൽ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം. കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശർമ്മിള.

ശർമ്മിളക്ക് ജോലി നഷ്ടമായതിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കമിങ്ങനെ. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ 24കാരി ശർമ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. ശർമ്മിളയോട് കുശലം പറഞ്ഞ് എംപി അൽപസമയം വാഹനത്തിൽ യാത്ര ചെയ്തു. എന്നാൽ ഈ യാത്ര വിവാദത്തിലേക്കാണ് എത്തിച്ചേർന്നത്. 

Latest Videos

യാത്രക്കിടെ വനിതാ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ശർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങി. എന്നാൽ കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ശർമ്മിള എത്തിയപ്പോൾ ബസ് ഡ്രൈവറെ ഉടമ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു. 

സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രം​ഗത്തെത്തിയിരുന്നു. ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശർമ്മിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രം​ഗത്തെത്തി. ശ‍ർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

കനിമൊഴിയെ ബസില്‍ കയറ്റി; വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു, വിവാദം

 

 

click me!