റെയിൽ പാളത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; ദമ്പതികൾക്കും 3 വയസുള്ള മകനും ദാരുണാന്ത്യം

By Web Team  |  First Published Sep 11, 2024, 5:35 PM IST

രാവിലെ 11 മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


ലക്നൗ: റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രെയിനിടിച്ച് ദമ്പതികളും മൂന്ന് വയസുള്ള മകനും മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുള്ള ഉമൈറിയ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിലുള്ള ലഹർപൂർ സ്വദേശികളായ മുഹമ്മദ് അഹ്മദ് (26), ഭാര്യ നജ്നീൻ (24), മൂന്ന് വയസുള്ള മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

ഓയിൽ റെയിൽവെ ക്രോസിങിലെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്. രാവിലെ 11 മണിയോടൊണ് അപകടം സംഭവിച്ചത്. ഗ്രാമീണർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Latest Videos

undefined

മരണപ്പെട്ട ദമ്പതികൾ തങ്ങളുടെ മകനെയും കൂടി ഉൾപ്പെടുത്തി സ്ഥിരമായി വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറ‌ഞ്ഞു. സംഭവത്തിൽ തുടർ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!