Health Tips : വിളർച്ച തടയാൻ ഈ ഡ്രൈ ഫ്രൂട്ട് പതിവാക്കാം

By Web Team  |  First Published Mar 18, 2024, 8:08 AM IST

ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്ക് ആവശ്യമായ വിറ്റാമിൻ കെ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 
 


ഡ്രൈ ഫ്രൂട്‌സിൽ തന്നെ ഏറെ പോഷക​ഗുണമുള്ളതാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡ് അടങ്ങിയിരിക്കുന്നു. ഫ്ലേവനോയ്ഡുകൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്, കൂടാതെ പ്രമേഹം, അൽഷിമേഴ്‌സ് രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ  ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്ക് ആവശ്യമായ വിറ്റാമിൻ കെ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.  വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്.

Latest Videos

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നൽകുന്നത്. കുതിർത്ത ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നു.  ഇത് ദഹനത്തെ സഹായിക്കുകയും മെച്ചപ്പെട്ട കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

ചർമാരോഗ്യത്തിന് ആരോഗ്യകരമാണ് ഈന്തപ്പഴം. ചർമത്തിൽ ചുളിവുകൾ വീഴാതെ ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു ഈന്തപ്പഴം. ഇതിലെ വൈറ്റമിൻ സി, ഡി എന്നിവ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോർമോണുകൾ മുഖത്ത് ചുളിവുകൾ വീഴുന്നതു തടയുന്നു.

എല്ലു തേയ്മാനം പോലുള്ള രോഗങ്ങൾ തടയാനും നല്ലതാണ് ഈന്തപ്പഴം. കോപ്പർ, മഗ്നീഷ്യം, സെലേനിയം, മാംഗനീസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഈന്തപ്പഴത്തിൽ വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും. കുതിർത്ത ഈന്തപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതവും വിവിധ രോഗങ്ങളും അണുബാധകളും തടയാൻ സഹായിക്കും.

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ശീലമാക്കാം ആറ് ഭക്ഷണങ്ങൾ

 


 

tags
click me!