പേരയിലയിട്ട് തിളപ്പിച്ച ‌വെള്ളം കൊണ്ട് മുടി കഴുകുന്നത് പതിവാക്കൂ, കാരണം

By Web Team  |  First Published Nov 13, 2024, 9:01 PM IST

പേരയ്ക്കയില വെള്ളം തലയിലുള്ള അഴുക്കും താരനും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. 


മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട പേരയ്ക്കയുടെ ഇലയിട്ട വെള്ളം കൊണ്ട് തല കഴുകുന്നത് പതിവാക്കു. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു. 

 വിറ്റാമിനുകൾ ബി, സി എന്നിവയുടെ മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ കൊളാജൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇതിലെ മറ്റ് പോഷകങ്ങൾ മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾ തടയുകയും മുടിയുടെ വളർച്ചയുടെ ചക്രം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പേരയ്ക്ക തലയോട്ടിയിലെ അണുബാധ തടയുകയും ചെയ്യും.

Latest Videos

ഫ്ലേവനോയ്ഡുകളും വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പേരയ്ക്ക മുടിയ്ക്ക് തിളക്കം നൽകുന്നതിനും സഹായകമാണ്. പേരയിലയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ സി തലയോട്ടിയിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു. കൊളാജൻ ഉൽപ്പാദനം വർധിക്കുന്നത് മുടിയെ കൂടുതൽ കട്ടിയുള്ളതാക്കുകയും ചെയ്യും. 

തലയോട്ടിയിലെ അണുബാധ തടയാൻ സഹായിക്കുന്ന ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ വിറ്റാമിൻ സി വേരുകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പേരയ്ക്കയില വെള്ളം തലയിലുള്ള അഴുക്കും താരനും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. 

‌മുടികൊഴിച്ചിലാണോ പ്രശ്നം? കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

click me!