ബ്ലൂബെറിയിലും മറ്റ് സരസഫലങ്ങളിലും ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സരസഫലങ്ങൾ സഹായിക്കുന്നു.
പോഷകസമൃദ്ധമായ ഭക്ഷണക്രമം മസ്തിഷ്കാരോഗ്യത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. കുട്ടികളിൽ മസ്തിഷ്ക ശക്തി മെച്ചപ്പെടുത്താനും ബുദ്ധിവികാസത്തിനും സമീകൃതാഹാരം ശീലമാക്കുക. മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട 8 പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ഒന്ന്
ബ്ലൂബെറിയിലും മറ്റ് സരസഫലങ്ങളിലും ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സരസഫലങ്ങൾ സഹായിക്കുന്നു.
രണ്ട്
ധാന്യങ്ങളിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, ഒമേഗ 3, വിറ്റാമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബുദ്ധിവികാസത്തിനും ഫലപ്രദമാണ്.
മൂന്ന്
സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തിന് ഗുണം ചെയ്യും. കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് അൽഷിമേഴ്‌സ് തടയാനും സഹായിക്കും.
നാല്
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിനും മഞ്ഞൾ ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
അഞ്ച്
കൊക്കോ, ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, കഫീൻ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ആറ്
അവോക്കാഡോയിൽ തലച്ചോറിനെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, ഫോളേറ്റ്, നിയാസിൻ, പൊട്ടാസ്യം, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ഏഴ്
തലച്ചോറിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ നട്സാണ് വാൾനട്ട്. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്., ഇത് മെമ്മറി, ബുദ്ധിശക്തി എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എട്ട്
തലച്ചോറിൻ്റെ വികാസത്തിലും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിലും കോളിൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവ മുട്ടയിലുണ്ട്.
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് പതിവാക്കൂ, കാരണം