ചർമ്മത്തിൽ ചുവപ്പും ചൊറിച്ചിലും, കുമിളകൾ കാണുക ; 'സ്കീറ്റർ സിൻഡ്രോം' എന്ന രോ​ഗത്തെ കുറിച്ചറിയാം

By Web Team  |  First Published Sep 24, 2023, 3:51 PM IST

കൊതുകിന്റെ ഉമിനീരിലെ അലർജി പോളിപെപ്റ്റൈഡുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഇത് പകർച്ചവ്യാധിയല്ല. പ്രതികരണത്തിന്റെ വലുപ്പവും തീവ്രതയും അനുസരിച്ച് വ്യക്തികൾക്കിടയിൽ ഈ അവസ്ഥ വ്യത്യാസപ്പെടാം. ‌
 


'സ്കീറ്റർ സിൻഡ്രോം' (Skeeter Syndrome) എന്ന രോ​ഗത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഒരു വ്യക്തിയെ കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അപൂർവ അലർജി പ്രതികരണമാണ് സ്‌കീറ്റർ സിൻഡ്രോം എന്ന രോ​ഗാവസ്ഥ. ഇത് കൊതുക് ഉമിനീരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലർജി പ്രതികരണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

' കൊതുക് ശരീരത്തിൽ കുത്തുമ്പോൾ പ്രോട്ടീനുകൾ അടങ്ങിയ മനുഷ്യ ചർമ്മത്തിലേക്ക് കൊതുക് ഉമിനീർ കുത്തിവയ്ക്കുന്നു. ഇത് മിക്ക ആളുകളിലും ചെറിയ പ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. സ്‌കീറ്റർ സിൻഡ്രോം അപൂർവമാണെങ്കിലും ഇത് ഗുരുതരമായ ഒരു ആരോ​ഗ്യ പ്രശ്‌നമാണ്. കാരണം ഇത് ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകും. ഇത് കൃത്യസമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ മാരകമായേക്കാം. ലക്ഷണങ്ങൾ തിരിച്ചറിയുകയും കൊതുകുകടിയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നത് അതിന്റെ തീവ്രത കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്...' - മാഹിമിലെ എസ്‌എൽ റഹേജ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ഇന്റേണൽ മെഡിസിൻ ഡോ. നിഖിൽ കുൽക്കർണി പറഞ്ഞു.

Latest Videos

കൊതുകിന്റെ ഉമിനീരിലെ അലർജി പോളിപെപ്റ്റൈഡുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഇത് പകർച്ചവ്യാധിയല്ല. പ്രതികരണത്തിന്റെ വലുപ്പവും തീവ്രതയും അനുസരിച്ച് വ്യക്തികൾക്കിടയിൽ ഈ അവസ്ഥ വ്യത്യാസപ്പെടാം. ‌

സ്‌കീറ്റർ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

undefined

തീവ്രമായ ചൊറിച്ചിൽ : കൊതുക് കുത്തിയ ഭാ​ഗത്ത്  തീവ്രമായി ചൊറിച്ചിൽ ഉണ്ടാകാം. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു.

നീർവീക്കം :  കൊതുക് കടിയേറ്റ സ്ഥലം ഗണ്യമായി വീർക്കുന്നതാണ്. കടിയേറ്റ സ്ഥലത്തിന് അപ്പുറത്തേക്ക് വ്യാപിക്കും.

ചുവപ്പ് : കൊതുക് കടിയേറ്റതിന് ചുറ്റുമുള്ള ചർമ്മം ചുവപ്പും വീക്കവും ഉണ്ടാകാം.

വേദന : ചില വ്യക്തികൾക്ക് കടിയേറ്റ സ്ഥലത്ത് വേദന അനുഭവപ്പെടാം.

കുമിളകൾ : ‌ചില കേസുകളിൽ കുമിളകൾ കാണപ്പെടുന്നത്. അപൂർവ സന്ദർഭങ്ങളിൽ, സ്‌കീറ്റർ സിൻഡ്രോം ഉള്ള വ്യക്തികൾക്ക് പനി, തലവേദന, ക്ഷീണം തുടങ്ങിയലക്ഷണങ്ങൾ അനുഭവപ്പെടാം.

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
 

click me!