മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ

By Web Team  |  First Published Feb 13, 2024, 10:29 PM IST

നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. ശരീരത്തിന് കാര്യമായ ധാതുക്കളും നൽകുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. 


‍‌പലരേയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവ കാരണം മലബന്ധം പലർക്കും ഒരു പ്രധാന പ്രശ്നമാണ്. മലബന്ധത്തിനുള്ള പ്രതിവിധികളിൽ ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. 

ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് മലബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദവും സ്വാഭാവികവുമായ മാർഗ്ഗമാണെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് ഫിസിഷ്യൻ ഡോ ദിലീപ് ഗുഡെ  പറഞ്ഞു. 

Latest Videos

മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന പഴങ്ങൾ...

വാഴപ്പഴം...

നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. ശരീരത്തിന് കാര്യമായ ധാതുക്കളും നൽകുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. 

ഓറഞ്ച്...

ഓറഞ്ചിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകളുടെയും വിറ്റാമിൻ സിയുടെയും ഉറവിടമാണ് ഓറഞ്ച്. ഈ സിട്രസ് പഴത്തിന് ഒരു പരിധിവരെ പോഷകഗുണമുള്ളതായി അറിയപ്പെടുന്നു. അവ മുഴുവനായി കഴിക്കുന്നത് കൂടുതൽ നാരുകൾ ലഭിക്കാൻ സഹായിക്കും. ഓറഞ്ചിലെ നരിൻജെനിൻ എന്ന സംയുക്തത്തിൻ്റെ സാന്നിധ്യം മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.

കിവിപ്പഴം...

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ മറ്റൊരു പഴമാണ് കിവി. കിവിയിൽ കാണപ്പെടുന്ന ആക്ടിനിഡിൻ എന്ന എൻസൈം  വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

പിയർ...

പിയറിൽ നാരുകൾ മാത്രമല്ല ഫ്രക്ടോസും സോർബിറ്റോളും അടങ്ങിയിട്ടുണ്ട്. വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പിയർ സഹായിക്കുന്നു.

ആപ്പിൾ...

ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും. 

പപ്പായ...

വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടമായ കലോറി കുറഞ്ഞ പഴമാണ് പപ്പായ. ദഹനത്തെ സഹായിക്കുന്ന എൻസൈമായ പപ്പെയ്‌നും ഇതിൽ അടങ്ങിയിട്ടുണ്ട്. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ 3 പാനീയങ്ങൾ കുടിക്കാം

 

click me!