ലുക്കീമിയ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്...

By Web Team  |  First Published Sep 8, 2023, 1:50 PM IST

പല കാരണം കൊണ്ടും തളര്‍ച്ചയും ക്ഷീണവും തലകറക്കവും അനുഭവപ്പെടാം. എങ്കിലും മതിയായ വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ, തളർച്ചയോ സ്ഥിരമായി അനുഭവപ്പെടുന്നത് ചിലപ്പോള്‍ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം.
 


ക്യാന്‍സര്‍ വിഭാഗങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ്‌ ക്യാന്‍സർ. രക്തോല്‍പാദനം കുറയുന്നതാണ്‌ ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ എന്നറിയപ്പെടുന്നത്‌.  ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. പല കാരണം കൊണ്ടും തളര്‍ച്ചയും ക്ഷീണവും തലകറക്കവും അനുഭവപ്പെടാം. എങ്കിലും മതിയായ വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ, തളർച്ചയോ സ്ഥിരമായി അനുഭവപ്പെടുന്നത് ചിലപ്പോള്‍ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം.

രക്താർബുദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇതു മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും. ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.   ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും  ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 

Latest Videos

undefined

അകാരണമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവുമില്ലാതെ  അവിചാരിതവുമായി ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം. എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: വാള്‍നട്സ് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്...

​​​​​​youtubevideo
 

click me!