പ്രോസ്റ്റേറ്റ് ക്യാൻസർ നേരത്തെ തന്നെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കുന്നതായി മണിപ്പാൽ ഹോസ്പിറ്റലിലെ യൂറോളജി, റോബോട്ടിക് സർജറി, വൃക്ക മാറ്റിവയ്ക്കൽ വിഭാഗം മേധാവി ഡോ. ദീപക് ദുബെ പറഞ്ഞു.
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനമാണല്ലോ. ഈ പുരുഷ ദിനത്തിൽ പുരുഷന്മാരുടെ ആരോഗ്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്.
ആദ്യ മിക്ക കേസുകളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധാരണയായി ലക്ഷണങ്ങൾ കാണിക്കാറില്ല. മറ്റൊരു രോഗത്തിനായി ചികിത്സയ്ക്ക് പോകുമ്പോഴാണകും പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ചറിയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ നേരത്തെ തന്നെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കുന്നതായി മണിപ്പാൽ ഹോസ്പിറ്റലിലെ യൂറോളജി, റോബോട്ടിക് സർജറി, വൃക്ക മാറ്റിവയ്ക്കൽ വിഭാഗം മേധാവി ഡോ. ദീപക് ദുബെ പറഞ്ഞു.
50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ നിർബന്ധമായുംപ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആൻ്റിജൻ (PSA) ടെസ്റ്റുകൾ, digital rectal exams (DRE) എന്നിവ പോലുള്ള പതിവ് സ്ക്രീനിംഗുകളിലൂടെ രോഗം നേരത്തെ കണ്ടെത്തുന്നത് സാധ്യമാണ്. PSA (പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആൻ്റിജൻ) ടെസ്റ്റ് പ്രോസ്റ്റേറ്റ് ക്യാൻസർ നേരത്തേ കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്.
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, ജീവകം ഡിയുടെ കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പ്രോസ്റ്റേറ്റ് കാൻസറിന് ഇടയാക്കുന്നത്.
ചുവന്ന മാംസവും പാലുൽപ്പന്നങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ, കൂടാതെ അമിതഭാരവും വും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിൽ രക്തം കാണുക, ഇടുപ്പിലോ തുടയിലോ വേദന, ഉദ്ധാരണക്കുറവ്, ബീജത്തിൽ രക്തം കാണുക തുടങ്ങിയവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാണ്.
പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ