ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, അമിതഭാരം കുറയ്ക്കാൻ സഹായിക്കും

By Web Team  |  First Published Nov 19, 2024, 2:37 PM IST

കിവിപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്. കിവിയിൽ  ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് കിവി. വിറ്റാമിൻ ബി, സി, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബർ എന്നിവ കിവിയിൽ അടങ്ങിയിരിക്കുന്നു. കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ മികച്ചതായാണ് പഠനങ്ങൾ പറയുന്നത്. നാരുകളും വിറ്റാമിനുകളും ധാരാളം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി കഴിക്കുന്നത് ഉപയോഗപ്രദമാകും. മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും കിവിപ്പഴം സഹായകമാണ്.

കിവിപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഡയറ്ററി ഫൈബർ ദഹനത്തെ നിയന്ത്രിക്കുകയും വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കൊളാജൻ രൂപീകരണത്തിനും സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

Latest Videos

ശരീരഭാരം കുറയ്ക്കാൻ ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് നല്ലതാണെന്ന്  ഫ്രോണ്ടിയേഴ്‌സ് ഇൻ പ്ലാൻ്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കിവിയിൽ ഗ്ലൈസെമിക് സൂചിക അളവ് കുറവാണ്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതായി അഡ്വാൻസസ് ഇൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരമായി നിലനിർത്തുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാൻ കിവി സഹായിക്കുന്നു. 

 

 

ഉയർന്ന ജലാംശം അടങ്ങിയ കിവിപ്പഴം കിഡ്നിയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. ശരിയായ ജലാംശം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ആരോഗ്യകരമായ കിഡ്‌നി പ്രവർത്തനത്തിനും സഹായകമാണ്.

ജലാംശം നിലനിർത്തുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും ​ഗുണം ചെയ്യും. കിവിപ്പഴം സ്മൂത്തിയായോ സാലഡിലോ ജ്യൂസായോ ഇങ്ങനെ ഏത് രീതിയിലും കഴിക്കാവുന്നതാണ്. 

ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാൻ കുടിക്കാം ഈ 'മിറാക്കിൾ ജ്യൂസ്'
 

click me!