International Men's Day 2024 : പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട മാനസികാരോ​ഗ്യ പ്രശ്നങ്ങൾ

By Web Team  |  First Published Nov 19, 2024, 8:59 AM IST

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുന്നത് വളരെ വെെകിയാണ്.  പല പുരുഷന്മാരും ചികിത്സയില്ലാതെ പോകുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ തുടരുകയും ചെയ്യുന്നു. 


സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട് ദിനം. ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day 2024). 'Positive Male Role Models' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിലെ തീം എന്നത്. ഈ അന്താരാഷ്ട്ര പുരുഷ ദിനത്തിൽ അവരുടെ മാനസികാരോ​ഗ്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുന്നത് വളരെ വെെകിയാണ്. പല പുരുഷന്മാരും ചികിത്സയില്ലാതെ പോകുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ തുടരുകയും ചെയ്യുന്നു. പുരുഷന്മാരിൽ ഏറ്റവും സാധാരണമായി ഉണ്ടാകാവുന്ന അഞ്ച് മാനസികാരോഗ്യ പ്രശ്നങ്ങൾ...

Latest Videos

undefined

വിഷാദം

പുരുഷന്മാരിൽ ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് വിഷാദം. ഏകദേശം 5.5% യുവാക്കൾക്ക് വിഷാദം അനുഭവപ്പെടുന്നതായി യുഎസിലെ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. അപകടകരമായ പെരുമാറ്റം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, തലവേദന പോലുള്ള പ്രശ്നങ്ങൾ, വിശപ്പ്, ഉറക്കക്കുറവ്, നിരന്തരമായ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

ഉത്കണ്ഠ

ഉത്കണ്ഠ പുരുഷന്മാർക്കിടയിൽ സാധാരണമാണ്. കൂടാതെ പാനിക് ഡിസോർഡർ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD), സോഷ്യൽ ആക്‌സൈറ്റി, ഫോബിയസ് തുടങ്ങിയ അവസ്ഥകളും ഉൾപ്പെടാം. സ്ത്രീകൾക്ക് ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും പുരുഷന്മാരെ ഇപ്പോഴും കാര്യമായ രീതിയിൽ ബാധിക്കുന്നു. പുരുഷന്മാരിലെ ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേട്, എഡിഎച്ച്ഡി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് പുരുഷന്മാർക്ക് ഒരു സാധാരണ മാനസിക ആരോഗ്യ പ്രശ്നമാണ്. പലപ്പോഴും അപകടങ്ങൾ, ആക്രമണം തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. പരിഭ്രാന്തി, പേടിസ്വപ്നങ്ങൾ, ഉറക്കമില്ലായ്മ, ആത്മഹത്യാ ചിന്തകൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തെറാപ്പി, മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ മാനസികാരോഗ്യം നിയന്ത്രിക്കാനും സുഖപ്പെടുത്താനും സഹായിക്കും.

പുരുഷന്മാരിൽ കാണുന്ന പ്രധാനപ്പെട്ട ഹോര്‍മോണ്‍ പ്രശ്നങ്ങൾ

 

click me!