ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ പ്രമേഹരോഗികൾ ആ ഭക്ഷണങ്ങളോ പാനീയങ്ങളോ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇന്ന് യുവാക്കളിലും കുട്ടികളിലും വരെ പ്രമേഹ സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ പ്രമേഹരോഗികൾ ആ ഭക്ഷണങ്ങളോ പാനീയങ്ങളോ ഒഴിവാക്കേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
undefined
എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തുക
പ്രമേഹമുള്ളവർ ഉച്ചഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ എല്ലാ അവശ്യ പോഷകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. തുല്യ അളവിൽ ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കണം. ബ്രൗൺ റൈസ്, ഓട്‌സ് എന്നിവ പ്രമേഹമുള്ളവർക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങളാണ്. സമീകൃതാഹാരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകുന്നതിന് സഹായിക്കുന്നു.
പപ്പടവും ചമ്മന്തിയും വേണ്ട
ഉച്ചയ്ക്ക് ചോറിനൊപ്പം പപ്പടവും ചമ്മന്തികളും ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകും.
ഭക്ഷണം വെെകി കഴിക്കരുത്
ഉച്ചഭക്ഷണത്തിനും ഒരു നിശ്ചിത സമയം ഉണ്ടായിരിക്കണം. എല്ലാ ദിവസവും ഒരേ സമയം ഉച്ചഭക്ഷണം കഴിക്കുക. ഇത് ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കും.
വറുത്ത ഭക്ഷണങ്ങൾ പാടില്ല
പ്രമേഹരോഗികൾ ഉച്ചഭക്ഷണ സമയത്ത് പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നാണ് വറുത്ത ഭക്ഷണങ്ങൾ. വറുത്ത ഭക്ഷണങ്ങളിൽ ഉപ്പ് കൂടുതലാണ്. ഇത് പ്രമേഹരോഗികൾക്ക് എന്ന് മാത്രമല്ല ആർക്കും നല്ലതല്ല. ഉയർന്ന നാരുകളും ഉയർന്ന പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം പോഷകപ്രദമാക്കാനും ശ്രമിക്കുക.
മധുരം ഒഴിവാക്കൂ
പ്രമേഹമുള്ളവർ ചോറ് കഴിച്ച ശേഷം മറ്റ് മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. മാമ്പഴം, ലിച്ചി, മധുരമുള്ള അച്ചാറുകൾ, മധുരമുള്ള ലസ്സി തുടങ്ങിയവ ഒഴിവാക്കുക. ഇവയിലെല്ലാം ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതും ഷുഗർ അളവ് കൂട്ടാം.
Read more പെൺകുട്ടികളെക്കാൾ ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതൽ ; പഠനം