എപ്പോഴും ക്ഷീണമാണോ? എങ്കിൽ കാരണങ്ങൾ ഇതാകാം

By Web Team  |  First Published Nov 18, 2024, 9:47 PM IST

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും. പ്രോട്ടീൻ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജ്ജം നൽകാൻ സഹായിക്കും.


രാവിലെ അമിത ക്ഷീണവുമായാണോ നിങ്ങൾ എഴുന്നേൽക്കാറുള്ളത്? എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? 
വിട്ടുമാറാത്ത ക്ഷീണം ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കും. ചില ദൈനംദിന ശീലങ്ങൾ നിരന്തരമായ ക്ഷീണത്തിന് കാരണമാകുന്നു. 

ഒന്ന്

Latest Videos

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ശരിയായ പോഷകാഹാരം ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും. പ്രോട്ടീൻ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജ്ജം നൽകാൻ സഹായിക്കും.

രണ്ട്

മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും അവ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും. 

മൂന്ന്

നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽപ്പോലും നിർജ്ജലീകരണം തളർച്ചയും ക്ഷീണത്തിനും കാരണമാകും.   ശരീരത്തിന് വെള്ളം ഇല്ലെങ്കിൽ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത് ഉൾപ്പെടെയുള്ള  പ്രവർത്തനം തകരാറിലാക്കും. 

നാല്

മണിക്കൂറോളം ഇരുന്നുള്ള ജോലിയ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. സ്ട്രെച്ചിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലുള്ള പോലുള്ള വ്യായാമങ്ങൾ ക്ഷീണം അകറ്റുന്നതിന് സഹായിക്കും.

അഞ്ച്

കഫീൻ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. അതിനാൽ കഫീന്റെ ഉപയോ​ഗം ഒഴിവാക്കുക.

ആറ്

ഉറക്കക്കുറവ് ക്ഷീണത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. രാത്രിയിൽ വെെകിയും ഇലട്രോണിക് ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നത് ​ഉറക്കമില്ലായ്മയിലേക്ക് നയിക്കും. 

ഏഴ്

പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് ഇടയാക്കും. നിരന്തരമായ ഉത്കണ്ഠ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. യോ​ഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടത്. 

വായു മലിനീകരണം മൂലം ഉണ്ടാകാവുന്ന ഏഴ് ആരോ​ഗ്യപ്രശ്നങ്ങൾ
 

click me!