ഐസ്ക്രീം കഴിച്ച ശേഷം തലവേദന അനുഭവപ്പെടാറുണ്ടോ? എന്താണ് 'ബ്രെയിൻ ഫ്രീസ്' ?

By Web Team  |  First Published May 30, 2023, 9:02 AM IST

'തണുപ്പ് മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണ രണ്ട് മിനുട്ടിനുള്ളിൽ മാറുന്നതാണ്...' - പട്യാലയിലെ ന്യൂറോളജി മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ ഡോ. നിറ്റി കപൂർ കൗശൽ പറയുന്നു.
 


ഐസ്ക്രീം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ‌ അധികം പേരും. നിങ്ങളുടെ ദിവസം എത്ര മോശമായാലും ഒരു സ്കൂപ്പ് ഐസ്ക്രീം എപ്പോഴും ഹൃദയത്തെ സന്തോഷവും ആശ്വാസവും കൊണ്ട് നിറയ്ക്കുന്നു. ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുന്നതായി ചിലർ പറയുന്നു.

ശരിക്കും ഐസ് ക്രീം കഴിച്ചാൽ തലവേദന വരുമോ? 'ബ്രെയിൻ ഫ്രീസ്' (brain freeze) എന്നാണ് വിദ​ഗ്ധർ അതിനെ പറയുന്നത്. 'ബ്രെയിൻ ഫ്രീസ്' എന്ന് അറിയപ്പെടുന്ന ഐസ്ക്രീം മൂലമുണ്ടാകുന്ന തലവേദന താൽക്കാലികമാണ്. കുറച്ച് കഴിയുമ്പോൾ തന്നെ അത് മാറുമെന്ന് വിദ​ഗ്ധർ പറയുന്നു.  

Latest Videos

ഇതാ എത്തി മൺസൂൺ! ഇക്കുറി മഴക്ക് പ്രവചനാതീത സ്വഭാവം, ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി; അതിതീവ്രമഴ മുൻകരുതലും

'ചില ആളുകൾക്ക് ഒരു ഐസ്ക്രീം കഴിച്ചാൽ തലവേദന അനുഭവപ്പെടാറുണ്ട്. വായയുടെ മുകളിലുള്ള രക്തക്കുഴലുകളുടെ പെട്ടെന്നുള്ള സങ്കോചവും മരവിപ്പും മൂലമാണ് ഈ വേദന ഉണ്ടാകുന്നത്. തണുത്ത എന്തെങ്കിലും കഴിക്കുമ്പോൾ രോഗലക്ഷണങ്ങളുടെ കാഠിന്യം അനുസരിച്ച് വേദന 20 സെക്കൻഡ് മുതൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കും. തണുപ്പ് മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണ രണ്ട് മിനുട്ടിനുള്ളിൽ മാറുന്നതാണ്...' - പട്യാലയിലെ ന്യൂറോളജി മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ ഡോ. നിറ്റി കപൂർ കൗശൽ പറയുന്നു.

ഐസ്ക്രീം കഴിച്ച് കഴിഞ്ഞാൽ തലവേദന മണിക്കൂറുകളോളം നീണ്ടു നിൽ‌ക്കുക ചെയ്താൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. തണുത്ത ഭക്ഷണപാനീയങ്ങളും ഐസ്ക്രീം പോലുള്ളവ കഴിക്കുമ്പോഴാണ് തണുപ്പ് ഉത്തേജിപ്പിക്കുന്ന വേദന കൂടുതലും ഉണ്ടാകുന്നത്. 

നിങ്ങൾ ഐസ്ക്രീമോ അല്ലെങ്കിൽ മറ്റ് തണുത്ത എന്തെങ്കിലും കഴിക്കുമ്പോൾ തണുത്ത താപനില വായയുടെ മേൽക്കൂരയിലും തൊണ്ടയുടെ പിൻഭാഗത്തും ഉള്ള രക്തക്കുഴലുകളെ പെട്ടെന്ന് ഞെരുക്കുന്നു. തുടർന്ന് രക്തക്കുഴലുകളുടെ ദ്രുതഗതിയിലുള്ള വികാസം സംഭവിക്കുന്നു. പെട്ടെന്നുള്ള വികാസത്തിന് കാരണമാകുന്നു. ചുറ്റുമുള്ള ഞരമ്പുകളിലെ വേദന റിസപ്റ്ററുകൾ തലവേദനയുടെ സംവേദനത്തിലേക്ക് നയിക്കുന്നതായി ഡോ. നിറ്റി കപൂർ കൗശൽ പറയുന്നു.

Read more ക്രമം തെറ്റിയ ആര്‍ത്തവം ഹരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു പരിഹാരം എന്ന് പറയുന്നത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുന്നതും ഈ പ്രശ്നം അകറ്റാൻ സഹായിക്കും. 

 

 

click me!