രക്താര്‍ബുദം ; ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published Dec 13, 2023, 1:32 PM IST
Highlights

പലപ്പോഴും രോ​ഗം വളരെ വെെകിയാകും കണ്ടെത്തുന്നത്. ശരീരം നൽകുന്ന ചെറിയ ചില ലക്ഷണങ്ങളെ അവഗണിക്കാതിരുന്നാൽ ആർക്കും രക്താർബുദം തുടക്കത്തിലേ തിരിച്ചറിയാനാകും. രക്താർബുദങ്ങൾ നേരത്തേ കണ്ടെത്തുന്നത് ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കും. 

രക്തകോശങ്ങളേയും അസ്ഥിമജ്ജയേയും ബാധിക്കുന്ന കാൻസറാണ് രക്താർബുദം അഥവാ ലുക്കീമിയ. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തിൽ രക്താർബുദങ്ങളുണ്ട്‌. പലപ്പോഴും രോ​ഗം വളരെ വെെകിയാകും കണ്ടെത്തുന്നത്. ശരീരം നൽകുന്ന ചെറിയ ചില ലക്ഷണങ്ങളെ അവഗണിക്കാതിരുന്നാൽ ആർക്കും രക്താർബുദം തുടക്കത്തിലേ തിരിച്ചറിയാനാകും. രക്താർബുദങ്ങൾ നേരത്തേ കണ്ടെത്തുന്നത് ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കും. കൃത്യസമയത്ത് രോഗം കണ്ടെത്തുന്നത് രോഗവ്യാപനത്തെ തടയാനും രോഗമുക്തിക്കും സഹായിച്ചേക്കാം.

രക്താർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

Latest Videos

1. നിരന്തരമായ ക്ഷീണം, ബലഹീനത (അകാരണമായി ക്ഷീണം, ബലക്ഷയം എന്നിവ അനുഭവപ്പെടുന്നത് രക്താർബുദത്തിന്റെ കാരണമാണ്.)
2. കഠിനമായ അണുബാധകൾ
3. പെട്ടെന്ന് ഭാരം കുറയുക. ( കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു).
4. വീർത്ത ലിംഫ് നോഡുകൾ.(ലിംഫ് നോഡുകൾ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവയുടെ വർദ്ധനവ് ലിംഫോമയുടെ ലക്ഷണമാകാം).
5. മൂക്കിൽ നിന്ന് രക്തസ്രാവം
6. ചർമ്മത്തിൽ ചെറിയ ചുവന്ന പാടുകൾ കാണുക.
7. അമിതമായ വിയർപ്പ്, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ (രാത്രിയിൽ അത്യധികം വിയർക്കുന്നതും രക്താർബുദ ലക്ഷണമാണ്‌.)
8. അസ്ഥി വേദന (രക്താർബുദം എല്ലുകളെ ബാധിക്കും. ഇത് അസ്ഥികളിൽ വേദനയുണ്ടാക്കും.)

പെയിൻ കില്ലറായ മെഫ്റ്റാല്‍ സ്പാസ് കഴിച്ചാൽ ഉണ്ടാകുന്ന 'ഡ്രെസ്സ് സിൻഡ്രോം' ? ലക്ഷണങ്ങൾ എന്തൊക്കെ?

 

click me!