ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിനും ഇടയാക്കും.
ഒരാളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു.
അമിതമായ മുടികൊഴിച്ചിൽ നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെങ്കിലും അമിതമായ മുടികൊഴിച്ചിൽ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. അമിതമായ മുടി കൊഴിച്ചിലിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര പറയുന്നു.
ഒന്ന്
undefined
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിനും ഇടയാക്കും.
ഒരാളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു. കടുത്ത മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന അലോപ്പീഷ്യ അരാറ്റ എന്ന രോഗത്തിന് പിന്നിലെ പ്രധാന കാരണം ഈയൊരു വിറ്റാമിന്റെ കുറവ് മൂലമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.
രണ്ട്
ഇരുമ്പിൻ്റെ അഭാവമാണ് മുടികൊഴിച്ചിലിന് ഏറ്റവും സാധാരണമായ കാരണം. ഒരു വ്യക്തിക്ക് ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു.
മൂന്ന്
തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ മുടി വളർച്ചയെ ബാധിക്കാം. ഹോർമോൺ നിലയിലെ അസന്തുലിതാവസ്ഥ മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോൾ മുടി കൊഴിച്ചിലിന് ഇടയാക്കും.
നാല്
മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊരു കാരണമാണ് ഹോർമോൺ വ്യതിയാനങ്ങൾ. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഗർഭം, ആർത്തവവിരാമം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ അവസ്ഥകളെല്ലാം ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയുന്നതിനും ഇടയാക്കും.
അഞ്ച്
സമ്മർദ്ദം മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത സമ്മർദ്ദം മുടി കൊഴിച്ചിൽ ഉണ്ടാക്കുക മാത്രമല്ല മറ്റ് പല കാരണങ്ങൾക്കും ഇടയാക്കുന്നു.
ആറ്
ചില മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിന് ഇടയാക്കും. കീമോതെറാപ്പി മരുന്നുകൾ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയേണ്ട അഞ്ച് കാര്യങ്ങൾ