പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പഴത്തൊലിയിൽ ധാരാളമുണ്ട്. മിനുസമാർന്നതും യുവത്വമുള്ളതുമായ ചർമ്മം നേടുന്നതിനും വാഴപ്പഴം സഹായകമാണ്.
വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. പഴം പോലെ തന്നെ പഴം തൊലിയിലും വിറ്റാമിനുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യുന്നു. പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പഴത്തൊലിയിൽ ധാരാളമുണ്ട്. മിനുസമാർന്നതും യുവത്വമുള്ളതുമായ ചർമ്മം നേടുന്നതിനും വാഴപ്പഴം സഹായകമാണ്.
പഴത്തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ
undefined
പഴത്തൊലി നേരിട്ട് തന്നെ ചർമ്മത്തിൽ മസാജ് ചെയ്യുക. ഇത് ഈർപ്പം ലോലമാക്കാൻ സഹായിക്കും. പഴം തൊലി മുഖത്തും കഴുത്തിലുമായി പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
ഒരു സ്പൂൺ തൈര്, അൽപം തേൻ,, പഴം തൊലിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈർപ്പം നിലനിർത്താൻ മാത്രമല്ല, ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും ഈ പാക്ക് സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നു. അതേസമയം തേനിൽ മുഖക്കുരു കുറയ്ക്കാൻ കഴിയുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 15-20 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക.
പഴത്തൊലി കൊണ്ടുള്ള ഹെയർ പാക്ക്
പഴത്തൊലിയിലെ ഉയർന്ന പൊട്ടാസ്യം മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. പഴം തൊലി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒലിവ് ഓയിൽ ചേർക്കുക. ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 20-30 മിനിറ്റ് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം പതിവുപോലെ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വരണ്ടതും കേടായതുമായ മുടിയിൽ ഈർപ്പവും മൃദുവും തിളക്കവും നൽകുന്നതിന് ഈ പാക്ക് സഹായിക്കുന്നു.
രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍