ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില സൂചനകള്‍ കാണിക്കാറുണ്ട്.
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില സൂചനകള്‍ കാണിക്കാറുണ്ട്.
അറിയാം ബ്ലഡ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍...
undefined
ഒന്ന്...
അടിക്കടിയുള്ള അണുബാധകള്‍ ആണ് ആദ്യ സൂചന. രക്താർബുദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും.
രണ്ട്...
ശരീരത്തില്‍ വളരെ എളുപ്പം മുറിവുകള്‍ ഉണ്ടാകുന്നതും മോണകളില്‍നിന്ന് രക്തസ്രാവമുണ്ടാകുന്നതും ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.
മൂന്ന്...
മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ്ങും സൂക്ഷിക്കേണ്ടതാണ്.
നാല്...
എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. പ്രത്യേകിച്ച്, പുറത്തും വാരിയെല്ലുകളിലുമൊക്കെ വരുന്ന തുടര്‍ച്ചയായ എല്ല് വേദന ചിലപ്പോള്‍ രോഗ ലക്ഷണമാകാം.
അഞ്ച്...
അകാരണമായി ശരീര ഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം.
ആറ്...
പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അകാരണമായ ക്ഷീണവും ബ്ലഡ് ക്യാന്‍സറിന്‍റെ ഒരു പ്രാധാന ലക്ഷണമാണ്.
ഏഴ്...
പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ചിലപ്പോള്‍ സൂചനയാകാം.
എട്ട്...
രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ചര്‍മ്മം നോക്കിയാല്‍ അറിയാം പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങള്‍...