International Women's Day: വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍

First Published | Mar 8, 2022, 10:22 AM IST

ടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളിനൊരു പ്രത്യേകയുണ്ട്. പ്രത്യേകിച്ച് ഇന്ന്, അന്താരാഷ്ട്രാ വനിതാ ദിനത്തില്‍. വണ്ടിപ്പെരിയാർ യു പി സ്കൂളിലെ 24 അധ്യാപികമാരില്‍ 23 പേരും സ്ത്രീകളാണ്. ഹെഡ് മാസ്റ്റര്‍ എസ് ടി രാജ് ഒഴികെ. ഇന്ന് വനിതാ ദിനത്തിന് ആ 24 പേരും ഒരു തീരുമാനമെടുത്തു. ഇന്ന് സ്കൂളിന്‍റെ ഭരണം അധ്യാപികമാര്‍ക്കായിരിക്കും. അവരില്‍ പലരും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നേ ദിവസത്തിന്‍റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാണ് ഈ മാറ്റം. ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

അന്താരാഷ്ട്രാ വനിത ദിനത്തിന്‍റെ ഭാഗമായി വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂള്‍ ഇന്ന് അധ്യാപികമാരുടെ കൈകളില്‍ ഭദ്രം. സ്ക്കൂളിലെ ക്ലർക്കും വനിതയാണ്. ഈ ദിനത്തിന്‍റെ പ്രാധാന്യം കുട്ടികള്‍ക്ക് കൂടി മനസിലാക്കി കൊടുക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി.

ഇന്ന് ഒരു ദിവസത്തേക്ക് ഹെഡ് മാസ്റ്റർ എസ് ടി രാജിൽ നിന്നും സ്ക്കൂളിന്‍റെ ചാര്‍ജ്ജ് അധ്യാപിക ചഞ്ചൽ ജി ദാസ് ഏറ്റെടുത്തു. ഈ സ്കൂളില്‍ തന്നെ പഠിച്ച് ഇവിടെ തന്നെ ടീച്ചറായി എത്തിയ ആളാണ് ചഞ്ചൽ ജി ദാസ്.

Latest Videos


പതിനാല് വര്‍ഷമായി ഇവിടെ അധ്യാപികയായ ചഞ്ചല്‍ ടീച്ചര്‍ക്ക് സ്കൂളിലെ ഓരോ മുക്കൂം മൂലയും അത്രയേറെ സുപരിചിതം. ചഞ്ചൽ ജി ദാസ് ടീച്ചര്‍ക്ക് ഒരു വർഷത്തിനുള്ളിൽ പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കും. 

അതിനു മുമ്പ് ഇങ്ങനെ ഒു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏങ്കിലും ആശങ്കയോടെയാണ് ചുമതല ഏറ്റെടുത്തത്. സഹപ്രവർത്തകരും ഹെഡ്മാസ്റ്റർ എസ് ടി രാജും തന്ന ധൈര്യത്തില്‍ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാനായെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് എന്നത്തേക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍  നല്‍കിയ ടീച്ചര്‍, സ്ക്കൂളിലെ കരാട്ടെ ക്ലാസ് പരിശോധിച്ചു. സ്ക്കൂൾ അസംബ്ലിയിൽ വനിതാ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികള്‍ക്ക് മറ്റ് നിർദ്ദേശങ്ങളും നൽകി. 

സ്കൂളിലെ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച ടീച്ചര്‍ ക്ലാസ് മുറികളിലും പരിശോധന നടത്തി. ഉച്ച ഭക്ഷണത്തിന്‍റെ ചുമതല ജന്നത്തുൽ ഫിർദൌസ് എന്ന അധ്യാപികക്കാണ്. 

ഓരോ ദിവസത്തെയും മെനുവിനനുസരിച്ച് കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതും കാര്യങ്ങൾ നിയന്ത്രിക്കുന്നതുമെല്ലാം ഈ അധ്യാപികയുടെ മേൽ നോട്ടത്തിലാണ്. വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളില്‍ 575 കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കുന്ന ഭക്ഷണം ടീച്ചര്‍ കഴിച്ചു നോക്കിയ ശേഷം മാത്രമേ കുട്ടികൾക്ക് വിതരണം ചെയ്യൂ. 

സ്കൂളിലെ 24 അധ്യാപകരിൽ 23 പേരും വനിതകളാണ്. കൂടുതൽ പേരും തോട്ടം മേഖലയിൽ നിന്നും പഠിച്ചു വന്നവർ. പലരും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളുണെന്നതും കൗതുകമാണ്. 

അധ്യാപകര്‍ മാത്രമല്ല സക്കൂളിലെ ക്ലർക്കും വനിതയാണ്. സ്ക്കൂളില്‍ ഭൂരിഭാഗം അധ്യാപകരും സ്ത്രീകളായതിനാല്‍ ഇത്തരമൊരു ആശയം  ഹെഡ്മാസ്റ്റർ എസ് ടി രാജാണ് മുന്നോട്ട് വച്ചത്. ഡിഡിഇയുടെ അനുമതിയോടെയാണ് ചഞ്ചല്‍ ടീച്ചര്‍ ഇന്നൊരു ദിവസത്തേക്ക് സ്ക്കൂളിന്‍റെ പ്രധാന അധ്യാപികയായി ചാര്‍ജ്ജെടുത്തത്. 
 

click me!