Food
അവാക്കാഡോയ്ക്ക് ഇത്രയും ഗുണങ്ങളോ! ഈ രോഗങ്ങളെ അകറ്റി നിർത്തും.
വിറ്റാമിൻ സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് അവാക്കാഡോ.
അവാക്കാഡോ കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിൻ്റെ അളവ് ഉയർത്താനും സഹായിക്കുന്നു.
അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
അവാക്കാഡോയിലെ ഫൈബർ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
അവാക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെയും മൊത്തത്തിലുള്ള ദഹന പ്രവർത്തനത്തെയും സഹായിക്കും.
അവാക്കാഡോ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.