2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടി യുവതി

By Web Team  |  First Published Nov 11, 2024, 3:41 PM IST

ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നതായി നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്ക് വ്യക്തമാക്കുന്നു.


2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് അമേരിക്കൻ വനിത ഗിന്നസ് റെക്കോർഡ് ഇടം നേടി. ടെക്സസ് സ്വദേശിനിയായ 
യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീയാണ് മുലപ്പാൽ ദാനം ചെയ്തതു. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തതു.

 36 കാരിയായ അലീസ 2014 ൽ 1,569.79 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്ന‌തായി ഗാർഡിയൻ വ്യക്തമാക്കുന്നു. ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നതായി നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്ക് വ്യക്തമാക്കുന്നു.

Latest Videos

അലീസ ദാനം ചെയ്ത മുലപ്പാൽ 350,000-ലധികം കുഞ്ഞുങ്ങൾക്കാണ് ഉപയോ​ഗപ്രദമായത്. പണത്തിന് വേണ്ടിയിട്ടല്ല മുലപ്പാൽ ദാനം ചെയ്തതു. മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.

അലീസ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷവും മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുകയാണ്. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും, രാത്രിയിൽ പോലും 15-30 മിനുട്ട് നേരം ‌മുലപ്പാൽ നൽകാറുണ്ട്. പമ്പ് ചെയ്ത ശേഷം ബാക്കി വരുന്ന പാൽ ഫ്രീസ് ചെയ്ത് വയ്ക്കും. ശേഷം അടുത്തുള്ള മിൽക്ക് ബാങ്കിലേക്ക് കൊണ്ടുപോയി ഏൽപ്പിക്കാറാണ് പതിവെന്നും അലീസ പറഞ്ഞു. മുലപ്പാൽ ദാനം ചെയ്യാൻ എല്ലാ അമ്മമാരും മുന്നോട്ട് വരണമെന്നും അവർ പറയുന്നു.

നിങ്ങൾ സിംഗിൾ ആണോ? ഇന്ന് നിങ്ങളുടെ ​ദിനമാണ്, ഹാപ്പി സിംഗിൾസ് ഡേ
 

click me!