malala yousafzai married Asser Malik| സ്വാത് താഴ്‌വരയിലെ മാലാഖ; ഇനി അസീർ മാലിക്കിന് സ്വന്തം

First Published | Nov 10, 2021, 12:13 PM IST

മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായ് (malala yousafzai) വിവാഹിതയായി. മലാല തന്നെയാണ് വിവാഹിതയായ വിവരം പുറത്തുവിട്ടത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസീർ മാലിക്കാണ്(Asser malik) വരൻ. നിരവധി താരങ്ങളും മലാലയ്ക്ക് ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

malala yousafzai

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് താമസിച്ചുവരുന്നത്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു' മലാല വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
 

malala yousafzai

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സ്വാത് താഴ്വരയില്‍ നിന്നാണ് ലോകത്തിന്‍റെയാകെ അഭിമാനമായി മലാല മാറിയത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം എന്ന് ആവശ്യപ്പെട്ടതിനാണ് കൗമാരപ്രായത്തില്‍ മലാലായ്ക്ക് ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

Latest Videos


malala yousafzai

അഫ്ഗാൻ സ്വാത് താഴ്വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ താലിബാൻ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 

malala yousafzai

പതിനേഴാമത്തെ വയസിൽ നൊബേൽ പുരസ്കാരം നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവായിത്തീർന്നു മലാല. അടുത്തിടെ വോഗ് മാഗസിൽ വന്ന മലാലയുടെ അഭിമുഖം ഏറെ ചർച്ചയാവുകയായിരുന്നു. 'ഒരു പെൺകുട്ടി അവളുടെ ഹൃദയത്തിൽ വഹിക്കുന്ന ശക്തി എനിക്കറിയാം' എന്നാണ് മലാല പറഞ്ഞത്. 

malala

മലാലയെ കുറിച്ച് മിഷേൽ ഒബാമ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയവരുടെ വാക്കുകളും ഇതിൽ പ്രസിദ്ധീകരിക്കുന്നു. 'ശരിക്കും അസാധാരണയായ' എന്നാണ് മിഷേൽ ഒബാമ മലാലയെ വിശേഷിപ്പിക്കുന്നത്. 'അവളെപ്പോലെ മറ്റൊരാളുണ്ട് എന്ന് കരുതുന്നില്ല' എന്നാണ് ടിം കുക്ക് വ്യക്തമാക്കിയത്.

malala yousafzai

ഫോട്ടോഗ്രാഫറായ നിക്ക് നൈറ്റാണ് മലാലയുടെ അതിമനോഹരമായ ചിത്രം പകർത്തിയത്. കവറിൽ സ്റ്റെല്ല മക്കാർട്ട്‌നി ഡിസൈൻ ചെയ്ത തിളക്കമുള്ള ചുവന്ന വസ്ത്രമാണ് മലാല ധരിച്ചിരുന്നത്. വോഗിന്‍റെ കവറാകാൻ കഴിഞ്ഞതില്‍ തനിക്ക് ആവേശവും വിനയവുമുണ്ട്. ഇത് കാണുന്ന ഓരോ പെണ്‍കുട്ടിക്കും അവള്‍ക്ക് ലോകം മാറ്റാനാവുമെന്ന വിശ്വാസമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

malala yousafzai

മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നു. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യുഎൻ വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു.
 

click me!