പുതിയ ഗ്രൂപ്പ് ഐക്കണ്‍
ആന്‍ഡ്രോയിഡ് 2.21.24.3 അപ്ഡേറ്റിനായി വാട്ട്‌സ്ആപ്പ് ബീറ്റ പുറത്തിറക്കി. ഈ അപ്ഡേറ്റില്‍, ഗ്രൂപ്പ് ഐക്കണ്‍ ഫീച്ചറിലേക്ക് കമ്പനി ചെറുതും എന്നാല്‍ രസകരവുമായ ഒരു അപ്ഡേറ്റ് നടത്തിയിട്ടുണ്ട്. നിലവില്‍, ഡിഫോള്‍ട്ട് ഗ്രൂപ്പ് ഐക്കണില്‍ മൂന്ന് പേര്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ രണ്ടു പേരാക്കി മാറ്റി കമ്പനി. ഇതൊരു അപ്രധാനമായ മാറ്റമാണെന്ന് തോന്നുമെങ്കിലും, ഇത് കമ്മ്യൂണിറ്റികള്‍ വികസിപ്പിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റികള്‍ക്കായി വാട്ട്സ്ആപ്പിന് പഴയ ഗ്രൂപ്പ് ഐക്കണ്‍ ഉപയോഗിക്കാമെന്നും അതിന് കീഴിലുള്ള ഗ്രൂപ്പുകള്‍ക്കായി പുതിയത് നിലനിര്‍ത്താമെന്നുമാണ് സൂചന.
വലിയ സ്റ്റിക്കറുകള്‍
വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റ 2.2146.4 അപ്ഡേറ്റ് പുറത്തിറക്കി. ഈ അപ്ഡേറ്റ് ഉപയോക്താക്കളുടെ പിസി സ്‌ക്രീനുകളിലെ സ്റ്റിക്കറുകളെ വലുതാക്കി കാണിക്കുന്നു. ഇത് അത്രയൊന്നും കാണുന്നില്ലെങ്കിലും, ഇത് വാട്ട്സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് ആപ്പിലെ സ്റ്റിക്കറുകള്‍ സ്‌ക്രീന്‍ വലുപ്പത്തിന് ആനുപാതികമായി കാണപ്പെടും, ഇത് ആപ്ലിക്കേഷന്റെ മൊത്തത്തിലുള്ള ഭംഗിക്ക് കാരണമാകും.
മാക്ക് ഒഎസ് കാറ്റലിസ്റ്റ് ആപ്പ്
ആപ്പിളിന്റെ ഐപാഡിനായി വാട്ട്സ്ആപ്പ് ഒരു പ്രത്യേക ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ആപ്പിളിന്റെ കാറ്റലിസ്റ്റ് പ്രോജക്റ്റ്, യുഐ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ചില ചെറിയ മാറ്റങ്ങളോടെ ഐഫോണ്‍, ഐപാഡ്, മാക്ക് എന്നിവയില്‍ ഉപയോഗിക്കാനാകുന്ന ഒരൊറ്റ ആപ്പ് ആയി വികസിപ്പിക്കാന്‍ ഡെവലപ്പര്‍മാരെ പ്രാപ്തരാക്കുന്നു. ഇപ്പോഴിതാ വാട്ട്സ്ആപ്പും ഇത്തരമൊരു ശ്രമത്തിലാണ്. മള്‍ട്ടി-ഡിവൈസ് ഫംഗ്ഷണാലിറ്റിയെ പിന്തുണയ്ക്കുന്ന ഈ പുതിയ ആപ്പ്, വൈകാതെ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വോയ്സ് റെക്കോര്‍ഡിംഗിങ്ങില്‍ പോസ്/ റെസ്യും ബട്ടണ്‍
പുതിയ അപ്ഡേറ്റ് വോയ്സ് റെക്കോര്‍ഡിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തി പുനരാരംഭിക്കാനുള്ള കഴിവും നല്‍കുന്നു. വാട്ട്സ്ആപ്പില്‍ ഒരു വോയ്സ് നോട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഡിലീറ്റ്, സെന്‍ഡ് ബട്ടണുകളുടെ മധ്യത്തില്‍ പുതിയ പോസ്/റെസ്യൂം ബട്ടണ്‍ ദൃശ്യമാകും. ബ്ലോഗ് സൈറ്റ് പറയുന്നു, 'ഐക്കണില്‍ ടാപ്പുചെയ്യുമ്പോള്‍, പുതിയ റെക്കോര്‍ഡിംഗ് ഐക്കണ്‍ അമര്‍ത്തി വോയ്സ് കുറിപ്പ് വീണ്ടും റെക്കോര്‍ഡുചെയ്യുന്നത് പുനരാരംഭിക്കാന്‍ കഴിയും, അതിനാല്‍ നിങ്ങള്‍ ഒരു പുതിയ വോയ്സ് കുറിപ്പ് റെക്കോര്‍ഡ് ചെയ്യേണ്ടതില്ല.'
അറിയപ്പെടാത്ത ബിസിനസ്സ് അക്കൗണ്ടുകള്‍
അറിയപ്പെടാത്ത ബിസിനസ്സ് അക്കൗണ്ടുകളില്‍ നിന്നും ഉപയോക്താക്കളെ ബന്ധപ്പെടുമ്പോള്‍ അവരെ അറിയിക്കുന്ന ഒരു ഫീച്ചര്‍ പുറത്തിറക്കി. ഈ പുതിയ ഫീച്ചര്‍, ബിസിനസ്സ് അക്കൗണ്ട് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിട്ടില്ലെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു സന്ദേശം ചാറ്റിന്റെ ചുവടെ കാണിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് ബിസിനസ് ചേര്‍ക്കാനോ അവരെ ബ്ലോക്ക് ചെയ്യാനോ കഴിയും.