അടുത്തിടെ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.
ദില്ലി: പ്രമുഖ പോഡ്കാസ്റ്ററും രൺവീർ അള്ളാബാദിയയുടെ ബിയർ ബൈസെപ്‌സ് ഉൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾ ബുധനാഴ്ച രാത്രി ഹാക്ക് ചെയ്തു. രണ്ട് ചാനലിലെയും മുഴുവന്‍ വീഡിയോകളും ഡിലീറ്റ് ചെയ്തു. രണ്ട് ചാനലുകളുടെയും പേരുകള്‍ ടെസ്‌ല എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
അടുത്തിടെ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. രൺവീറിന്‍റെ പ്രമുഖരുമായുള്ള പോഡ്കാസ്റ്റുകള്‍ ഉള്‍പ്പെടുന്ന ബിയർ ബൈസെപ്‌സ് ചാനലിന്‍റെ പേര് "@Elon.trump.tesla_live2024" എന്നാണ് ഇട്ടിരിക്കുന്നത്. പുനർനാമകരണം ചെയ്തു, അതേസമയം അദ്ദേഹത്തിന്‍റെ സ്വകാര്യ ചാനൽ "@Tesla.event.trump_2024" എന്നാക്കി മാറ്റി.
undefined
രണ്ട് ചാനലുകളിൽ നിന്നുമുള്ള എല്ലാ അഭിമുഖങ്ങളും പോഡ്‌കാസ്റ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നാണ് വിരം. അവയ്ക്ക് പകരം എലോൺ മസ്‌കിന്‍റെയും ഡൊണാൾഡ് ട്രംപിന്‍റെയും ഈവന്‍റുകളില്‍ നിന്നുള്ള പഴയ സ്ട്രീമുകളാണ് നല്‍കുന്നത്.
22-ാം വയസ്സിൽ തൻ്റെ ആദ്യ യൂട്യൂബ് ചാനലായ ബിയർ ബൈസെപ്‌സിലൂടെ പോഡ്കാസ്റ്റ് തുടങ്ങിയ വ്യക്തിയാണ് രൺവീർ അള്ളാബാദിയ. ഏകദേശം 12 ദശലക്ഷം സബ്‌സ്‌ക്രൈബർമാരെ ഇയാളുടെ ചാനലുകൾക്ക് ഉണ്ട്. കേന്ദ്രമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍, സിനിമ താരങ്ങള്‍ അടക്കം ഈ യുവ പോഡ്കാസ്റ്ററുടെ പരിപാടിയില്‍ വന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കയ്യില്‍ നിന്നും നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡിസ്ട്രപ്‌റ്റർ ഓഫ് ദി ഇയർ എന്ന പുരസ്കാരമാണ് രണ്‍വീറിന് ലഭിച്ചത്.
രൺവീർ അലാബാദിയയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഹാക്കിംഗ് വാര്‍ത്തയില്‍ ഉണ്ടായിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.
രൺവീർ തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലായ @beerbiceps-ൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്‍റെ രണ്ട് പ്രധാന ചാനലുകൾ ഹാക്ക് ചെയ്യപ്പെട്ടത് എന്‍റെ പ്രിയപ്പെട്ട ഭക്ഷണം കഴിച്ച് ആഘോഷിക്കുന്നു" വെജ് ബർഗറിന്‍റെ ചിത്രം അടക്കം രണ്‍വീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ യൂട്യൂബർ സിംഗപ്പൂരിലായിരുന്നു എന്നാൽ താൻ ഇപ്പോൾ മുംബൈയിൽ തിരിച്ചെത്തിയതായി വ്യക്തമാക്കി. മറ്റൊരു സ്റ്റോറിയില്‍ എന്‍റെ യൂട്യൂബ് കരിയറിന്‍റെ അവസാനമാണോ ഇതെന്ന് ഉടന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും എന്നാണ് പറയുന്നത്.
'എഐയുടെ സഹായം തേടി പുലിവാല്‍ പിടിച്ച് യുവതി': CTRL ത്രില്ലിംഗ് ട്രെയിലര്‍ ഇറങ്ങി
'വീണ്ടും ഒരു സൂപ്പര്‍ ഹീറോ സംഘം': തണ്ടർബോൾട്ടിന്‍റെ ആദ്യ ടീസർ ട്രെയിലർ ശ്രദ്ധേയമാകുന്നു