ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് !

By Web TeamFirst Published Jul 25, 2024, 7:25 AM IST
Highlights

2019ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങ്ങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിരുന്നു. 

കൊച്ചി: തേർഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് നിർത്തലാക്കില്ല. കഴിഞ്ഞ ദിവസമാണ് തീരുമാനത്തിൽ നിന്ന് ക്രോം പിന്മാറിയത്. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്. ഇതോടെ തേർഡ് പാർട്ടി കുക്കീസ്  ക്രോമിൽ നിലനിർത്തും. ഈ വർഷം ജനുവരിയിൽ കുക്കീസ് നിർത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. 

ഇതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിളിന്റെ ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനം പേരിൽ ഈ മാറ്റം പരീക്ഷിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. പരസ്യ ദാതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. ക്രോമിൽ കുക്കീസിന് വിലക്കേർപ്പെടുത്തുന്നത് ബുദ്ധിമുട്ടാകുമെന്നുള്ള ആശങ്ക പരസ്യദാതാക്കൾ അറിയിച്ചിരുന്നു. 

Latest Videos

പരസ്യവിതരണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ വിതരണം ചെയ്യുന്നതും ഈ സംവിധാനത്തിലൂടെയാണ്. ഗൂഗിളിന്റെ ഈ നീക്കം ഡിജിറ്റൽ പരസ്യ രംഗത്തെ മത്സരം തടസപ്പെടുത്തുമെന്ന ആശങ്കയിൽ യുകെയുടെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ്‌സ് അതോറിറ്റിയും സൂക്ഷ്മ പരിശോധ നടത്തിയിരുന്നു.കുക്കീസ് ഒഴിവാക്കുന്നതിന് പകരം ഉപഭോക്താക്കൾക്കായി ക്രോമിൽ പുതിയൊരു അനുഭവം അവതരിപ്പിക്കുന്നതിനായാണ് ഗൂഗിൾ ഇപ്പോൾ ശ്രമിക്കുന്നത്. 

വെബ് ബ്രൗസിങിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ലഭിക്കുമെന്നാണ് സൂചന. ചില വെബ്സൈറ്റുകൾ സന്ദർശിച്ച ശേഷം വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ കാണുന്നതിന് കാരണം തേർഡ് പാർട്ടി കുക്കീസ് ആണ്. നിങ്ങൾ ഒരു സൈറ്റിൽ എന്താണ് ചെയ്യുന്നത്, എവിടെയുള്ള ആളാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്സൈറ്റിൽ നിന്ന് ഓൺലൈനിൽ മറ്റെങ്ങോട്ടാണ് നിങ്ങൾ പോവുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസിലുണ്ടാകും.

2019ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങ്ങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. 'ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്‌സ്' എന്ന 'ഫ്‌ളോക്ക്' 2021 ൽ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഫ്‌ളോക്ക് ഒഴിവാക്കി. തുടർന്നാണ് ആഡ് ടോപ്പിക്‌സ് എന്ന രീതിയും അവതരിപ്പിച്ചിരുന്നു.

ഐഫോണ്‍ 16ല്‍ ഒതുങ്ങില്ല, വരുന്നു 48 എംപി ക്യാമറയോടെ കുറഞ്ഞ ബജറ്റിലൊരു മോഡല്‍; ഫീച്ചറുകള്‍ ലീക്കായി

അതീവ ഗുരുതരം, മോസില്ലക്ക് പിന്നാലെ ഗൂഗിൾ ക്രോമിലും സുരക്ഷാപിഴവ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

click me!