നി‍ർണായക വിവരം, ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിൽ പരിശോധന, പ്രത്യേക ഗോഡൗൺ, പിടിച്ചത് ലക്ഷങ്ങളുടെ പാൻമസാല ഉൽപന്നങ്ങൾ

By Web Team  |  First Published Nov 25, 2024, 1:26 PM IST

3 ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയിലെ കേന്ദ്രീകരിച്ചാണ് വില്പനയുണ്ടായിരുന്നത്.


തിരുവനന്തപുരം : നെടുമങ്ങാട്-ആനാട് വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. 20 ചാക്ക് പാൻമസാല ഉൽപന്നങ്ങളാണ് പിടികൂടിയത്. ആനാട് സ്വദേശി പ്രമോദ് (37) നെ പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രമോദിന്റെ വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാൻമസാല ഉൽപന്നങ്ങളാണ് എക്സൈസ് സി.ഐ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. 3 ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് പിടികൂടിയത്. നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയിലെ കേന്ദ്രീകരിച്ചാണ് വില്പനയുണ്ടായിരുന്നത്. വിതുര, പാലോട്, ഭരതന്നൂർ, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വിൽപ്പനയുണ്ടായിരുന്നത്. തമിഴ്നാടിൽ നിന്നാണ് കൊണ്ട് വന്നതെന്നാണ് പ്രതി മൊഴി നൽകിയത്. തെൻമല വഴിയാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിരുന്നത്. 

 

Latest Videos

undefined

 

 

click me!