Love marriage: മാതൃരാജ്യം യുദ്ധമുഖത്ത്; ല്യൂബിക്കിനും പ്രതീകിനും ഇന്ത്യയില്‍ പ്രണയവിവാഹം
First Published | Feb 28, 2022, 4:36 PM ISTറഷ്യന്‍ (Russia) ഏകാധിപത്യത്തിനെതിരെ കടുത്ത പ്രതിരോധത്തിലാണ് ഉക്രൈനിലെ (Ukraine) നഗരങ്ങളും ഗ്രാമങ്ങളും. പ്രസിഡന്‍റ് വോളോഡമിര്‍ സെലാന്‍സ്കി (Volodymyr Zelenskyy) തന്നെ യുദ്ധമുഖത്താണ്. 16 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരോടും യുദ്ധമുഖത്തെത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു കഴിഞ്ഞു. അഞ്ചാം ദിവസവും ഉക്രൈനിന് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെ റഷ്യന്‍ സൈന്യം പ്രതിരോധത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യം ശത്രുവിനെതിരെ പോരാടുമ്പോള്‍ ഉക്രൈന്‍കാരിയായ ല്യൂബോ (Lyubov), ഇങ്ങ് ഇന്ത്യയില്‍ നിന്ന് തന്‍റെ കാമുകന്‍ പ്രതീകിന് (Prateek) മിന്ന് കെട്ടുകയായിരുന്നു.