താലിബാന്റെ ശത്രുക്കളെ കൊല്ലാന്‍ പാക്കിസ്താന് ക്വട്ടേഷന്‍, പാഞ്ച്ഷീറില്‍ എന്താണ് സംഭവിച്ചത്?

First Published | Sep 6, 2021, 8:47 PM IST

അഫ്ഗാനിസ്താനില്‍ താലിബാനെതിരെ നേരിട്ടുപൊരുതുന്ന പാഞ്ച്ഷീര്‍ താഴ്‌വരയില്‍ പാക്കിസ്താന് എന്താണ് കാര്യം? ഒരു കാര്യവുമില്ല എന്നുറപ്പാണ്. അഫ്ഗാനിസ്താന്‍ എന്നത് മറ്റൊരു രാജ്യമാണ്. അവിടത്തെ 34 പ്രവിശ്യകളില്‍ താലിബാന് തൊടാന്‍ പറ്റാതിരുന്ന പാഞ്ച്ഷീറില്‍ താലിബാന്‍ വിരുദ്ധ മുന്നണി നടത്തുന്ന പ്രതിരോധം അഫ്ഗാന്റെ ആഭ്യന്തര വിഷയമാണ്. പാക്കിസ്താന് അവിടെ ഒന്നും ചെയ്യാനില്ല. എന്നിട്ടും, പാക്കിസ്താന്‍ അവിടെ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പാക്കിസ്താന്‍ വ്യോമസേന പ്രതിരോധ മുന്നണിക്കെതിരെ ബോംബാക്രമണം നടത്തിയെന്നാണ് പ്രതിരോധ മുന്നണി വൃത്തങ്ങള്‍ പറയുന്നത്. പാക്കിസ്താന്‍ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല. 2009-ല്‍ പാക്കിസ്താനിലെ സ്വാത് താഴ്‌വര കീഴടക്കി ആ രാജ്യത്തിന് ഭീഷണി ഉയര്‍ത്തിയ ശക്തിയാണ് താലിബാന്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിലാണ് അന്ന് താലിബാനെ പാക്കിസ്താനില്‍ ഓടിച്ചത്. എന്നിട്ടും, ഇപ്പോള്‍ താലിബാന്റെ സ്വന്തക്കാരാണ് പാക്കിസ്താന്‍. എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം? പാക്കിസ്താന് പാഞ്ച്ഷീറില്‍ എന്താണ് കാര്യം?
 

ദേശീയ പ്രതിരോധ മുന്നണിയുടെ ആസ്ഥാനമായ പാഞ്ച്ഷീര്‍ താഴ്‌വരയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്ത് താലിബാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 


യുദ്ധം അവസാനിപ്പിച്ചതായും അഫ്ഗാന്‍ മുഴുവനായും തങ്ങളുടെ കൈയിലായതായും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇന്ന് കാബൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


എന്നാല്‍, ഒരു പാട് പ്രദേശങ്ങള്‍ തങ്ങളുടെ കൈയിലാണെന്നും പോരാട്ടം തുടരുകയാണ് എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്.  പ്രവിശ്യാ തലസ്ഥാനത്ത് ഇപ്പോഴും യുദ്ധം നടക്കുകയാണെന്നും അവര്‍ പറയുന്നു. 

എന്നാല്‍, ഒരു പാട് പ്രദേശങ്ങള്‍ തങ്ങളുടെ കൈയിലാണെന്നും പോരാട്ടം തുടരുകയാണ് എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്.  പ്രവിശ്യാ തലസ്ഥാനത്ത് ഇപ്പോഴും യുദ്ധം നടക്കുകയാണെന്നും അവര്‍ പറയുന്നു. 

താഴ്‌വരയിലെ ഓരോ അനക്കവും മാധ്യമങ്ങളില്‍ എത്തിച്ച പ്രതിരോധ മുന്നണി വക്താവ് ഫാഹിം ദഷ്തിയും ജനറല്‍ വദൂദ് സാറയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. തന്റെ ബന്ധുക്കളും ഉറ്റ സഖാക്കളുമടക്കം അനേകം പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. 
 


അതോടൊപ്പമാണ് ഗുരുതരമായ ഒരാരോപണം അദ്ദേഹം ഉയര്‍ത്തിയത്. അത് പാക്കിസ്താന്റെ ആക്രമണത്തെ കുറിച്ചാണ്. 
പാക് വ്യോമസേന താലിബാന്റെ കൂടെ അണിനിരന്ന് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 

ദേശീയ പ്രതിരോധ മുന്നണിയുടെ ആസ്ഥാനമായ പാഞ്ച്ഷീര്‍ താഴ്‌വരയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്ത് താലിബാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 


ഇത് ഗുരുതരമായ ആരോപണമാണ്. രണ്ടാഴ്ചയായി താലിബാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് പാഞ്ച്ഷീര്‍. അതിന്റെ കാരണം, ആ പ്രദേശത്തിന്റെ യുദ്ധതന്ത്രപരമായ കിടപ്പാണ്. 

സോവിയറ്റ് സൈന്യവും 1996-2001 കാലത്തെ താലിബാനും ആവുന്നത്ര ശ്രമിച്ചിട്ടും പാഞ്ച്ഷീറിനെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുകൂടിയാണ്. 

നാലു ചുറ്റും പര്‍വ്വത നിരകളാണ്. അതിനിടയിലൂടെ താഴ്‌വരയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍, പര്‍വ്വതങ്ങളില്‍നിന്നും ആക്രമിച്ചു കീഴക്കാന്‍ എളുപ്പമാണ്. 


ഇതാണ് അധിനിവേശ ശ്രമങ്ങളില്‍നിന്നും താഴ്‌വര പിടിച്ചുനില്‍ക്കാനുള്ള പ്രധാനകാരണം. താഴ്‌വരയുടെ ഓരോ സാദ്ധ്യതകളും അറിയാവുന്ന പ്രതിരോധ മുന്നണി ആത്മവിശ്വാസത്തോടെ താലിബാനോടു മുട്ടിയതിനു പിന്നിലും ഈ കാരണമുണ്ട്. 


കര മാര്‍ഗമുള്ള യുദ്ധത്തിലൂടെ പാഞ്ച്ഷീറിനെ തോല്‍പ്പിക്കുക എളുപ്പമല്ല. അതിനാലാണ് താലിബാന്‍ വ്യോമാക്രമണം പരിഗണിച്ചത്. അതിനായാണ് പാക്കിസ്താന്റെ സഹായം അവര്‍ തേടിയത്. 

അഫ്ഗാന്‍ സൈന്യം പേടിച്ചോടുന്നതിനിടെ ഉപേക്ഷിച്ച അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും താലിബാന്റെ കൈയിലുണ്ട് എന്നത് സത്യമാണെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ അവരുടെ കൈയില്‍ ആളില്ല. വ്യോമാക്രമണം നടത്താനുള്ള ആള്‍ബലമില്ലായ്മ അവരുടെ പ്രധാന ബലഹീനതയാണ്. 

ഇതിനാലാണ് പാക്കിസ്താനെ താലിബാന്‍ ഉപയോഗിച്ചത്. അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക ആയുധങ്ങളും വിമാനങ്ങളുമടക്കം കൈയിലുള്ള പാക് വ്യോമസേനയെ ഉപയോഗിച്ചാണ്, കരയിലൂടെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള താഴ്‌വര അവര്‍ പിടിക്കാന്‍ ശ്രമിച്ചത്. 

വെറുതെ, വ്യോമാക്രമണം നടത്തുക മാത്രമായിരുന്നില്ല, പാക് വിമാനങ്ങളില്‍നിന്നും അവരുടെ സ്‌പെഷ്യല്‍ ഫോ്‌ഴ്‌സിനെ ഇറക്കി താലിബാനെ സഹായിക്കുകയും ചെയ്തതായി പ്രതിരോധ മുന്നണി വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഇക്കഴിഞ്ഞ ദിവസമാണ് പാക്കിസ്താന്‍ ചാരസംഘടനാ മേധാവിയായ ലഫ്. ജനറല്‍ ഫൈസ് ഹാമിദ് കാബൂള്‍ സന്ദര്‍ശിച്ചത്.  താലിബാന്റെ ക്ഷണമനുസരിച്ചാണ് ജന. ഫൈസ് കാബൂളില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍. കാബൂള്‍ വിമാനത്താവളം നടത്തിപ്പിന് താലിബാനെ സഹായിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍, പാക്കിസ്താന്‍ നിര്‍ദേശ പ്രകാരമാണ് ഐ എസ് ഐ മേധാവി എത്തിയതെന്നാണ് താലിബാന്‍ അവകാശപ്പെട്ടത്. 
അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും താലിബാന്‍ വക്താവ് പറഞ്ഞിരുന്നു. 


ഈ വാദം തെറ്റാണെന്ന് ആദ്യം പ്രതികരിച്ചത് പ്രതിരോധ മുന്നണി നേതാവും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റുമായ അംറുല്ലാ സാലിഹാണ്. പാക്കിസ്താനാണ് താലിബാന്റെ പ്രധാന ശക്തിയെന്ന് നിരവധി തവണ അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. 

ഐ എസ് ഐ മേധാവിയുടെ വരവ് പാഞ്ച്ഷീര്‍ പിടിക്കാനുള്ള താലിബാന്‍ ശ്രമത്തെ പിന്തുണക്കാനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന പാക്ക് വ്യോമാക്രമണം ഈ ആരോപണത്തെ ശരിവെക്കുന്നതാണ്. 

''താലിബാനെ സംബന്ധിച്ചിടത്തോളം പാക്കിസ്താന്‍ അവരുടെ സുരക്ഷിത താവളമല്ല. അവര്‍ക്ക് വേണ്ടി ദാസ്യപ്പണി എടുക്കുന്നവരുടെ രാജ്യമാണ് പാക്കിസ്താന്‍. അവര്‍ക്കവിടെ എന്തും ചെയ്യാന്‍ കഴിയും.''-ഒരു  അഭിമുഖത്തില്‍ അംറുല്ല പറഞ്ഞതാണ് ഇക്കാര്യം. 

സി ഐ എ അടക്കമുള്ള ചാര സംഘടനകളുടെ വിശ്വസ്ഥനാണ് അംറുല്ല. ഏറെക്കാലം അദ്ദേഹം സി ഐ എയുടെ ചാരനായിരുന്നു. പിന്നീട് അദ്ദേഹം സി ഐ എ പിന്തുണയോടെ അഫ്ഗാനിസ്താന്‍ ചാര ഏജന്‍സിക്ക് രൂപം നല്‍കി. ഏറെക്കാലം അതിന്റെ മേധാവിയായിരുന്ന സാലിഹിന് ലോകമെങ്ങുമുള്ള ചാരഏജന്‍സികളുമായി അടുത്ത ബന്ധമുണ്ട്. 

രണ്ടു ദിവസം മുമ്പ് ഐക്യരാഷ്ട്രസഭയ്ക്ക്  അയച്ച നിവേദനത്തിലും അദ്ദേഹം പാക്കിസ്താനില്‍നിന്നുള്ള ഭീഷണിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പാഞ്ച്ഷീറില്‍ വംശഹത്യ നടത്താനുളള താലിബാന്റെ പദ്ധതിക്കെതിരെ യു എന്‍ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം അടിയന്തിര സന്ദേശം അയച്ചത്. 

പാക്കിസ്താന്‍ എന്നും താലിബാന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ കളിത്തോഴരായിരുന്നു എന്നാണ് യു എസ് ഇന്റലിജന്‍സ് ഏജന്‍സികളും പലവട്ടം റിപ്പോര്‍ട്ട് ചെയ്തത്. താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച സമയത്തും പാക്കിസ്താനില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പല താലിബാന്‍ നേതാക്കളും. 

बताया जाता है कि ओसामा बिन लादेन कि कई पत्नियां थी, जिनसे उसको 20-25 बच्चे भी थी।

ലോകമെങ്ങും അമേരിക്കന്‍ ചാരസംഘടനകള്‍ തിരയുന്ന നേരത്തും അബാത്തബാദിലെ പഴയൊരു വീട്ടില്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന് ഒളിപ്പിച്ചു താമസിക്കാന്‍ കഴിച്ചത് ഐ എസ് ഐയുടെ അറിവോടും സഹായത്തോടും കൂടിയാണെന്നാണ് അന്ന് യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയത്. 
 


പാക് ചാരസംഘടനയെ അറിയിക്കാതെയാണ് അന്ന് അമേരിക്ക ബിന്‍ ലാദനെ വധിച്ചത്. അതീവരഹസ്യമായായിരുന്നു ആ സൈനിക നടപടി.  പാക് സൈന്യം അന്ന് വ്യാപകമായ വിമര്‍ശനത്തിന് ഇരകളാവുകയും ചെയ്തിരുന്നു. 

എന്നാല്‍, തലിബാനുമായുള്ള ബാന്ധവം പാക്കിസ്താന്‍ എന്ന രാജ്യത്തിനുണ്ടാക്കിയ അപകടം ചെറുതല്ല. പാക്കിസ്താന്‍ ഭരണം പിടിക്കാന്‍ വരെ, തെഹ്‌രീഖെ താലിബാന്‍ നീക്കങ്ങള്‍ നടത്തിയ കാലമുണ്ടായിരുന്നു. അന്ന് താലിബാനെതിരെ രണ്ട് യുദ്ധങ്ങള്‍ പാക്കിസ്താന് ചെയ്യേണ്ടി വന്നിരുന്നു. 


ഖൈബര്‍  പഖ്തൂണ്‍ പ്രവിശ്യയിലെ സ്വാത് താഴ്‌വരയില്‍ 2007, 2009 കാലത്താണ് ആ യുദ്ധങ്ങള്‍ നടന്നത്. 2007-ല്‍ പാക്കിസ്താന്റെ മണ്ണിലേക്ക് കടന്നുകയറി അധികാരം പിടിക്കുകയായിരുന്നു താലിബാന്‍. അന്നവര്‍ സ്വാത് താഴ്‌വര പിടിച്ചെടുത്തു. താമസിയാതെ സമീപ പ്രദേശങ്ങളും താലിബാന്‍ ഭരണത്തിന്‍ കീഴിലായി.

ഇത് നിരന്തര തലവേദനയാവുകയും അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് 2007 ഒക്ടോബറില്‍ ഓപ്പറേഷന്‍ റാഹെ ഹഖ് എന്ന പേരില്‍ പാക്ക് സൈന്യം താലിബാനെതിരെ യുദ്ധമാരംഭിച്ചു. നവംബര്‍ അവസാനമായപ്പോഴേക്കും പാക് സൈന്യം തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. നിരവധി പേരെ വധിക്കുകയും ചെയ്തു. 

എന്നാല്‍, തുടര്‍ന്ന് പാക്കിസ്താന്‍ താലിബാനുമായി ഒരു സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇത് ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനിടയാക്കി. താലിബാന് സ്വീകാര്യത നല്‍കുന്ന നടപടിയാണ് ഇതെന്നായിരുന്നു വ്യാപക വിമര്‍ശനം. സമാധാന കരാറിന്റെ മറവില്‍ താലിബാന്‍ തിരിച്ചുവരവിന് ശ്രമിച്ചപ്പോള്‍ വീണ്ടും യുദ്ധമുണ്ടായി. 

2009-ല്‍ റാഹെ രസ്തി എന്ന പേരില്‍ പാക് സൈന്യം സൈനിക നടപടി ആരംഭിച്ചു. നിരവധി നഗരങ്ങള്‍ താലിബാനില്‍നിന്നും അവര്‍ തിരിച്ചുപിടിച്ചു.  തെഹ്‌രീഖെ താലിബാന്റെ നിരവധി നേതാക്കളെ പാക് സൈന്യം വധിച്ചു. സ്വാത് താഴ്‌വര താലിബാനില്‍നിന്നും പാക്കിസ്താന്‍ പിടിച്ചെടുത്തു. 

എന്നാല്‍, ഈ സമയത്തും താലിബാന്റെ നിരവധി നേതാക്കള്‍ക്ക് പാക്കിസ്താന്‍ അഭയം നല്‍കിയതായി വിമര്‍ശനമുയര്‍ന്നിരുന്നു. താലിബാന്‍ ഭീകരവാദികള്‍ക്ക് പാക്കിസ്താന്‍ സഹായം നല്‍കുന്നതായി താന്‍ ഒരു യോഗത്തിനിടെ അന്നത്തെ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫിനേട് പറയുകയും അദ്ദേഹം കുപിതനായി യോഗം ബഹിഷ്്കരിക്കുകയും ചെയ്തതായി അറംുല്ല സാലിഹ് പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് മാസത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്ക്, പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ മൂന്ന് നില വീട്ടില്‍ ഒളിച്ചു പാര്‍ത്തിരുന്ന അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദനാണ് കൊല്ലപ്പെട്ടത്.


സ്വാത് താഴ്‌വരയില്‍ താലിബാനുമായി യുദ്ധം ചെയ്യുന്ന കാലത്താണ് പാക് സൈന്യത്തിന്‍െയും ചാരസംഘടനയുടെയും അറിവോടെ ഉസാമ ബിന്‍ ലാദന്‍ പാക് നഗരമായ അബോട്ടാബാദില്‍ താമസിച്ചത്. സ്വാതിലെ സൈനിക നടപടി കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് പാക്് മണ്ണില്‍വെച്ച് അമേരിക്കന്‍ പ്രത്യേക സൈന്യം ലാദനെ വധിക്കുന്നത്. 


1979-89 കാലത്ത് അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് വേദിയായതും പാക്കിസ്താനായിരുന്നു. അന്ന് പാക്ക് സൈന്യത്തിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ മുജാഹിദുകളെന്ന സായുധ സംഘം വളര്‍ന്നത്. 

പാക്കിസ്താനിലായിരുന്നു അവരുടെ ആയുധപരിശീലന കേന്ദ്രങ്ങള്‍. അമേരിക്കയുടെ പിന്തുണയോടെയാണ് അന്ന് പാക്കിസ്താന്‍ അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത്. സോവിയറ്റ് സൈന്യത്തെ പരാജയപ്പെടുത്താനായാണ് അന്ന് അമേരിക്ക അഫ്ഗാന്‍ മുജാഹിദുകളെ വാര്‍ത്തെടുത്ത്. 


പില്‍ക്കാലത്ത് താലിബാന്റെ രൂപവല്‍കരണത്തിലേക്കും അല്‍ഖാഇദ അടക്കമുള്ള ഭീകരസംഘടനകളുടെ വളര്‍ച്ചയിലേക്കും സഹായകമായത് പാക്കിസ്താന്റെ മണ്ണില്‍ അന്നാരംഭിച്ച സൈനിക പരിശീലനമായിരുന്നു. 

മുജാഹിദുകള്‍ക്കൊപ്പം വളര്‍ന്ന് അവര്‍ക്കെതിരെ തിരിഞ്ഞവരാണ് പില്‍ക്കാലത്ത് താലിബാന് ശക്തമായ പിന്തുണ നല്‍കിയത്.  സോവിയറ്റ് അധിനിവേശത്തിനു ശേഷമുള്ള കാലത്ത് മുജാഹിദുകള്‍ രണ്ട് വിഭാഗങ്ങളായി തമ്മിലടിച്ചപ്പോഴാണ് താലിബാന്‍ അധികാത്തിലേക്ക് ആദ്യം വരുന്നത്. 

അന്നത്തെ മുജാഹിദ് നേതാവായ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് ഇന്നത്തെ പാഞ്ച്ഷീര്‍ പ്രതിരോധ മുന്നണിയുടെ നായകന്‍ അഹമദ് മസൂദ്. അഹമ്മദ് ഷാ മസൂദിനെ അന്ന് വധിച്ചത് താലിബാന്‍-അല്‍ഖാഇദ ഭീകരരായിരുന്നു. അതിനോടുള്ള പകയാണ് സത്യത്തില്‍, പാഞ്ച്ഷീറിന്റെ താലിബാന്‍ പ്രതിരോധത്തിലേക്ക് വളര്‍ന്നത്.  


അന്ന് ആളും ആയുധവും നല്‍കിയ അമേരിക്കയാണ് പിന്നീട് താലിബാന്റെ വലിയ ശത്രുക്കളായത്. താലിബാനും അമേരിക്കയും തമ്മിലുള്ള പോരാട്ടത്തില്‍ അമേരിക്കയെ സഹായിച്ചിരുന്നത്, പഴയ മുജാഹിദുകള്‍ ചേര്‍ന്ന വടക്കന്‍ സഖ്യമായിരുന്നു. പാഞ്ച്ഷീര്‍ ആയിരുന്നു അവരുടെ കേന്ദ്രം. 

ദേശീയ പ്രതിരോധ മുന്നണിയുടെ ആസ്ഥാനമായ പാഞ്ച്ഷീര്‍ താഴ്‌വരയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്ത് താലിബാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

ഒരു കാര്യം ഇവിടെ വ്യക്തമാണ്. കാലവും രാഷ്ട്രീയ സാഹചര്യങ്ങളും മാറിയിട്ടും മാറാത്തത് ഒന്നേയുള്ളൂ-ഭീകരവാദവുമായി പാക്കിസ്താനുള്ള ബന്ധം. പാഞ്ച്ഷീറില്‍ കഴിഞ്ഞ ദിവസം താലിബാനു വേണ്ടി വന്നുവീണ പാക്കിസ്താന്‍ ബോംബുകള്‍ തെളിയിക്കുന്നതും അതു തന്നെയാണ്. 

Latest Videos

click me!