2014 മുതല്‍ 2023 വരെ; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില അവിസ്മരണീയ ചിത്രങ്ങള്‍ !

First Published | Sep 16, 2023, 4:42 PM IST

ഇന്ത്യന്‍ രാഷ്ട്രീയത്തത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് ആദ്യമായി കോട്ടം തട്ടിയത് 2014 ല്‍ ബിജെപി തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതോടെയാണ്. അന്ന് മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന നരേന്ദ്ര മോദിയുടെ നിരവധി ചിത്രങ്ങളാണ് പിന്നീടിങ്ങോട്ട് ലോകം കണ്ടത്. ആ ചിത്രങ്ങളില്‍ നിന്ന് അവിസ്മരണീയമായ ചില ചിത്രങ്ങള്‍ കാണാം. 

2015 ജൂൺ 21 ന് ന്യൂ ദില്ലിയിൽ നടന്ന അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മാസ് യോഗ സെഷൻ നയിക്കുന്നു. ലോകം യോഗയെ ഏറ്റെടുക്കുന്നതില്‍ ഇന്ത്യയിലെ യോഗാ ദിനാചരണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. 

2019 ല്‍  സെപ്തംബർ 27 ന് ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ആസ്ഥാനത്ത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യാനായെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി


2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹിമാലയ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാന നിരതനായപ്പോള്‍. 

2020 ഫെബ്രുവരി 24 ന് അഹമ്മദാബാദിലെ മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ 'നമസ്‌തേ ട്രംപ്' റാലിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. 

2020 ഒക്ടോബർ 9 ന് ഹിമാചൽ പ്രദേശിലെ അടൽ ടണലിൽ ഉദ്ഘാടന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

2023 ല്‍ ഇന്ത്യൻ പാർലമെന്‍റിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം വേളയില്‍ ചെങ്കോലുമായി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഹിന്ദു സന്യാസിമാരോടൊപ്പം എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

2023 സെപ്തംബറില്‍ ന്യൂ ദില്ലിയില്‍ നടന്ന ജി 20 ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജന്‍റീന പ്രസിഡന്‍റ് ആൽബെർട്ടോ ഫെർണാണ്ടസ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 

Latest Videos

click me!