ആ അച്ഛനും മകനും മറ്റൊരു മനുഷ്യ ജീവിയെ കാണാതെ കാട്ടില്‍ ജീവിച്ചത് 40 വര്‍ഷമായിരുന്നു. അമേരിക്കയുടെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി മകനെയും കൂട്ടി കാടുകയറിയതായിരുന്നു ഹോ വാൻ താന്‍.
ഒടുവില്‍ പ്രായാധിക്യത്താല്‍ ചികിത്സതേടി വനാതിര്‍ത്തിയിലെ ഗ്രാമത്തിലെത്തുമ്പോഴും അദ്ദേഹം കരുതിയിരുന്നത് അമേരിക്ക വിയറ്റ്നാമില്‍ അപ്പോഴും ബോംബാക്രമണം തുടരുന്നെന്നായിരുന്നു.
വിയറ്റ്നാമിലെ അമേരിക്കന്‍ പരാജയമോ, വിയറ്റ്നാമീസിന്‍റെ ഐതിഹാസികമായ പോരാട്ടമോ ഒന്നും ആ അച്ഛനും മകനും അറിഞ്ഞിരുന്നില്ല. അതിനിടെ ഹോ വാൻ താന്‍ പ്രായാധിക്യത്താല്‍ മരിച്ചു.
എന്നാല്‍, നാല്‍പത് കൊല്ലം മറ്റൊരു മനുഷ്യനുമായി ബന്ധമില്ലാതെ വളര്‍ന്ന ഹോ വാൻ ലാംഗ്, ഗ്രാമജീവിതം കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. പക്ഷേ, നാട്ടുകാരുടെ കൌതുകം, ആ മനുഷ്യനെ നാഗരികനാക്കണമെന്ന ആവശ്യമായി വളര്‍ന്നു.
എന്നാല്‍, ലാങ്ങിന്‍റെ മൂത്ത സഹോദരൻ ഹോ വാൻ ട്രി, 2013 ൽ തൻറെ ആരോഗ്യം മോശമാകാൻ തുടങ്ങിയപ്പോൾ അച്ഛനെയും അനിയനെയും ഗ്രാമ ജീവിതത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2017 ല്‍ അജ്ഞാതമായ കാരണത്താൽ ഹോ വാൻ ട്രി മരിച്ചു. അതിന് മുമ്പേ അച്ഛന്‍ ഹോ വാൻ താന്‍ മരിച്ചിരുന്നു.( 2013 ല്‍ തന്‍റെ 82 -ാം വയസില്‍ കാടിറങ്ങി ഗ്രാമത്തില്‍ ചികിത്സ തേടിയെത്തിയ ഹോ വാൻ താന്‍ ആശുപത്രിക്കിടക്കയില്‍).
ഹോ വാൻ താന് പ്രദേശിയ വിയറ്റ്നാം ഭാഷയായ കോർ ഭാഷയിലെ ചില കാര്യങ്ങള്‍ സംസാരിക്കാനും മറ്റുള്ളവ കേട്ടാല്‍ മനസിലാകുകയും ചെയ്യുമായിരുന്നുവെന്നാണ് അന്ന് വാര്‍ത്തകളുണ്ടായത്.
എന്നാല്‍ , ഹോ വാൻ ലാംഗിന് കോര്‍ ഭാഷയിലെ ഏതാനും വാക്കുകള്‍ മാത്രമേ അറിയുകയുണ്ടായിരുന്നൊള്ളൂ. വളരെ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് അച്ഛന്‍ ലാംഗുമായി കാട് കയറിയത്. അതിന് ശേഷം അച്ഛനൊഴികെയുള്ള മനുഷ്യരെ ലാംഗ് ആദ്യമായി കാണുകയായിരുന്നു.
നാല്പത് വര്‍ഷത്തോളം തന്‍റെയൊപ്പമുണ്ടായിരുന്ന അച്ഛന്‍റെ മരണവും പുതിയ ലോകത്ത് നിന്നുള്ള നിര്‍ബന്ധവും ഹോ വാൻ ലാംഗിനെ പരിഷ്കൃത ജീവിതം പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ടു. 2013 -ന് ശേഷം, ലാംഗ് താരതമ്യേന ആധുനിക ജീവിതശൈലി നയിക്കാൻ തുടങ്ങി.
എന്നാൽ ചില സുഹൃത്തുക്കളും നിരീക്ഷകരും വിശ്വസിക്കുന്നത്, 'നാഗരിക' ലോകത്തിന്‍റെ സമ്മർദ്ദവും മോശം ഭക്ഷണക്രമവും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചെന്നും ക്യാന്‍സര്‍ രോഗബാധിതനാക്കിയെന്നുമാണ്.
യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാടുകയറിയ ആ അച്ഛനും മകനും ഉള്‍കാട്ടിൽ നിന്ന് പഴങ്ങളും ധാന്യങ്ങളും നട്ടുപിടിപ്പിച്ചും അവ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. നാണം മറയ്ക്കാന്‍ അവർ മരത്തൊലി ചതച്ച് ഉണക്കി, അത് അരയില്‍ ചുറ്റുക മാത്രമാണ് ചെയ്തിരുന്നത്.
നിലത്ത് നിന്ന് അഞ്ച് മീറ്റർ ഉയരത്തിൽ തടികൊണ്ടുള്ള കുടില്‍ നിര്‍മ്മിച്ച് അതില്‍ കിടന്നുറങ്ങി. 2013 ല്‍ അച്ഛന്‍ ഹോ വാൻ താന്‍ പ്രായാധിക്യത്താല്‍ ഗ്രാമ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പുറം ലോകം അവരെ കുറിച്ച് ലാംഗ് അറിയുന്നത്.
തുടര്‍ന്ന് ഇവരുടെ ജീവിത സ്ഥലവും മറ്റും കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. നീണ്ട തിരച്ചിലിന് ഒടുവില്‍ 2013 ഓഗസ്റ്റിൽ ഇരുവരെയും കാട്ടില്‍ വച്ച് കണ്ടെത്തി. താമസിക്കാതെ ഹോ വാൻ താന്‍ മരിച്ചു.
മുഖ്യധാരാ സമൂഹത്തിലേക്ക് ഹോ വാൻ ലാംഗിനെ കൊണ്ടുവരുന്നതിലായി പിന്നീടുള്ള ശ്രദ്ധ. 2016 ല്‍ ലാംഗ്, ആധുനീക ജീവിതത്തിലേക്ക് മടങ്ങിവെന്നതിനെ കുറിച്ചുള്ള വാര്‍ത്തങ്ങള്‍ക്ക് ലോകമെങ്ങും പ്രചാരം നേടി. അങ്ങനെ വിയറ്റ്നാമിന്‍റെ ടാര്‍സന്‍ ലോക പ്രശസ്തനായി മാറി.
ഡോറാകാറ്റേവ എന്ന സംഘടനയുടെ സഹായത്തോടെ അൽവാരോ സെറെസോ , ഹോ വാൻ ലാംഗിനെ കണ്ടെത്തി. നാഗരികതയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കുകയും, മരുഭൂമിയിലും ഒറ്റപ്പെട്ട് ദ്വീപുകളിലും ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരെ സഹായിക്കുന്ന സംഘടനയാണ് ഡോറാകാറ്റേവ.
ഡോറാകാറ്റേവ എന്ന സംഘടനയുടെ സഹായത്തോടെ ഹോ വാൻ ലാംഗിനെ കണ്ടെത്തിയ അൽവാരോ സെറെസോ അദ്ദേഹത്തില്‍ നിന്ന് അതിജീവന പാഠങ്ങള്‍ സംമ്പന്ധിച്ച പാഠങ്ങള്‍ പഠിച്ചു.
തന്‍റെ ആവശ്യം മനസിലായപ്പോള്‍ ലാംഗ് തന്നെ ഉള്‍ക്കാട്ടിലെ അദ്ദേഹത്തിന്‍റെ കുടിലിലേക്ക് കൊണ്ട് പോയി. ഏങ്ങനെ അതിലളിതമായി ജീവിക്കാമെന്നും പ്രതിസന്ധികളെ തരണം ചെയ്യാമെന്നും പഠിപ്പിച്ചതായി അൽവാരോ സെറെസോ പിന്നീട് വിശദീകരിച്ചിരുന്നു.
നാല് പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ ജീവിതരീതിയിൽ ഒരാഴ്ചത്തെ താമസത്തിനിടെയില്‍ അദ്ദേഹം കാണിച്ച് തന്നു. നമ്മള്‍ മണിക്കൂറുകളെടുത്ത് ചെയ്യുന്ന പല കാര്യങ്ങളും ലാംഗിന് ചെയ്യാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ഒരു സൂപ്പർ മനുഷ്യന്‍റെ കഴിവുകളുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു അദ്ദേഹമെന്ന് അൽവാരോ സെറെസോ പറയുന്നു.
അൽവാരോ സെറെസോയുടെ അഭിപ്രായത്തില്‍ ഹോ വാൻ ലാംഗിന്‍റെ മരണം ആധുനീക ജീവിതം പിന്തുടര്‍ന്നതിന്‍റെ ഫലമായിട്ടാണെന്നാണ്. പുതിയ ജീവിത രീതിയില്‍ ലാംഗ് സംസ്കരിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
പലപ്പോഴും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പുകവലി ആരംഭിച്ചു. ഈ ആധുനീക ജീവിതം ലാംഗിന്‍റെ ആരോഗ്യം തകര്‍ത്തു. പകുക്കെ പതുക്കെ അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപെട്ടു.
'അവൻ ഒരു സുന്ദരനായ മനുഷ്യനായിരുന്നു. അവനെ മറക്കുക അസാധ്യമാണ്. എല്ലാ ദിവസവും ഞാൻ അവനെ മിസ് ചെയ്യും. അവൻ പോകുന്നതിൽ എനിക്ക് വളരെ സങ്കടമുണ്ട്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ മരണവും ഒരു വിമോചനമാണ്. കാരണം കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹം ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാമെന്നും അൽവാരോ സെറെസോ പറയുന്നു.
അദ്ദേഹം നാഗരികതയിൽ ജീവിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവനും അവന്‍റെ ശരീരത്തിനും ഇത്രയും വലിയ മാറ്റം കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ എപ്പോഴും ആശങ്കപ്പെട്ടിരുന്നു. ഒടുവില്‍ അത് ശരിവെക്കുന്ന തരത്തില്‍ അദ്ദേഹം ക്യാന്‍സര്‍ രോഗിയുമായി. അൽവാരോ സെറെസോ പറയുന്നു.
2013 ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ലാംഗിന്‍റെയും അച്ഛന്‍റെയും താമസസ്ഥലം കണ്ടെത്തിയ സംഘം അവിടെ നിന്നും തങ്ങള്‍ക്ക് ലഭിച്ച വസ്തുക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona