ജലസ്ഫോടനം ; ഒരു പെൺ മത്സ്യം പ്രജനനത്തിനായി തന്‍റെ അണ്ഡം പുറത്തേക്ക് വിടുമ്പോള്‍ നിരവധി ആണ്‍ മത്സ്യങ്ങള്‍ തങ്ങളുടെ ബീജം ഒഴുക്കിവിടുന്നു. ഇതെല്ലാം കൂടി കടലിനടിയില്‍ ഒരു സ്ഫോടനാത്മക ദൃശ്യം സൃഷ്ടിക്കുന്നു. ലോറന്‍റ് ബല്ലെസ്റ്റയുടെ ഈ ചിത്രമാണ് ഈ വര്‍ഷത്തെ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവര്‍ഡ് നേടിയത്. ഈ പ്രത്യേക നിമിഷം പകര്‍ത്താനായി ഞങ്ങൾ ഈ സ്ഥലത്ത് അഞ്ച് വർഷം, 3,000 മണിക്കൂർ ഡൈവിംഗ് ചെയ്തു. ലോറന്‍റ് തനിക്ക് അവാര്‍ഡ് സമ്മാനിച്ച ചിത്രത്തെ കുറിച്ച് പറയുന്നു. "മുട്ടകള്‍ സൃഷ്ടിച്ച മേഘാകൃതി , ഒരു തലകീഴായ ചോദ്യം പോലെ തോന്നുന്നു. ഇത് മുട്ടകളുടെ ഭാവിയെക്കുറിച്ചുള്ള ഒരു ചോദ്യമാകാം. കാരണം ഒരു ദശലക്ഷത്തിൽ ഒരാൾ മാത്രമേ പ്രായപൂർത്തിയാകുകയുള്ളൂ. ഒരുപക്ഷേ ഇത് പ്രകൃതിയുടെ ഭാവിയുടെ പ്രതീകമായിരിക്കാം. പ്രകൃതിയുടെ ഭാവിയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാകാമിത്." അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ നിന്ന് പത്തുവയസ്സുകാരൻ വിദ്യുൻ ആർ ഹെബ്ബാർ , ചിലന്തി ഉള്‍പ്പെടുന്ന ഒരു ചിലന്തി കൂടാരത്തിന്‍റെ ചിത്രമാണ് പകര്‍ത്തിയത്. ഈ ചിത്രം ജൂനിയർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പരസ്കാരം നേടി. ഡോം ഹോം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പശ്ചാത്തലത്തിലുള്ള മങ്ങിയ പച്ചയും മഞ്ഞയും നിറങ്ങൾ ആ മൂന്ന് ചക്രങ്ങളുള്ള ടക്-ടുക് ടാക്സികളിൽ ഒന്നാണ്. മാത്രമല്ല ചിത്രത്തില്‍ ചിലന്തി വലയുടെ ഏറ്റവും സൂക്ഷ്മമായ വലകള്‍ പോലും ദൃശ്യമാണ്.
ഫോട്ടോ ജേണലിസ്റ്റ് സ്റ്റോറി അവാർഡ് ബ്രെന്‍റ് സ്റ്റിർട്ടണിന് സമ്മാനിച്ച ചിത്രം. ആഫ്രിക്കയിലെ ചിമ്പാൻസികളെ പരിചരിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ചിത്രം. സാമ്പത്തീക പരാധീനത മൂലം പുനരധിവാസ കേന്ദ്രം നാശത്തിന്‍റെ വക്കിലാണ്. പുതുതായി രക്ഷപ്പെടുത്തിയ ഒരു ചിമ്പാന്‍സിയെ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ പരിചരിക്കുന്നതാണ് ചിത്രം.
തായ്‌ലൻഡിലെ മൃഗശാലാ സന്ദർശകർ വെള്ളത്തിനടിയിൽ ഒരു ആനയുടെ പ്രകടനം കാണുന്നത് ചില്ല് കൂട്ടില്‍ കൂടി കാണുന്ന ഈ ചിത്രത്തിനാണ് ഫോട്ടോ ജേർണലിസം അവാർഡ്. ആദം ഓസ്‌വെല്ലിന്‍റെതാണ് ചിത്രം. ഏഷ്യയിലുടനീളം ആന ടൂറിസം വർദ്ധിച്ചെന്ന് കണക്കുകള്‍ കാണിക്കുന്നു. തായ്‌ലൻഡിൽ കാട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ആനകൾ ഇപ്പോൾ നാട്ടില്‍ തടവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറിലധികം ഇനം പക്ഷികൾക്ക് ആതിഥേയത്വം വഹിച്ചിരുന്ന തണ്ണീര്‍ത്തടമാണ് വറ്റി വരണ്ട് കിടക്കുന്നത്. അതിനിടയിലൂടെ നീണ്ട നേര്‍രേഖ പോലെ ഒരു റോഡും. 1980 കളിൽ ബീച്ചിലേക്ക് പ്രവേശിക്കാൻ നിർമ്മിച്ച റോഡ് തണ്ണീർത്തടത്തെ രണ്ടായി വിഭജിക്കുന്നു. ഇന്ന് തണ്ണീര്‍തടം ഏതാണ്ട് വറ്റി വരണ്ടിരിക്കുന്നു. തണ്ണീർത്തടങ്ങൾ എന്ന വിഭാഗത്തില്‍ സമ്മാനം നേടിയ ചിത്രം പകര്‍ത്തിയത് ജാവിയർ ലഫ്യൂന്‍റ.
സസ്തനികളുടെ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ ചിത്രം. ഒരു ഹറമിന്‍റെ നിയന്ത്രണത്തിനായി രണ്ട് സ്വാൽബാർഡ് റെയിൻഡിയർ പോരാട്ടം."ഗന്ധം, ശബ്ദം, ക്ഷീണം, വേദന" എന്നിവയില്‍ മുഴുകി കിടക്കുമ്പോളാണ് രണ്ട് സ്വാൽബാർഡ് റെയിൻഡിയറുകളുടെ പോരാട്ടം കാണുന്നതെന്ന് സ്റ്റെഫാനോ അന്‍റർതൈനർ പറയുന്നു.
കിഴക്കൻ വടക്കേ അമേരിക്കയിലെ തണ്ണീർത്തടങ്ങളിലും മിതശീതോഷ്ണ വനങ്ങളിലും സാധാരണയായി കണ്ടുവരുന്ന ചിലന്തി തന്‍റെ മുട്ടകള്‍ സംരക്ഷിക്കുന്നതിനായി പട്ട് ഉപയോഗിച്ച് പ്രത്യേക പുതപ്പുണ്ടാക്കുന്നു. ഗിൽ വിസൻ പകര്‍ത്തിയ ചിത്രം അകശേരുക്കളുടെ വിഭാഗത്തിൽ സമ്മാനം നേടി.
ഒരു മുറിയുടെ മൂലയില്‍ ആയിരക്കണക്കിന് ചിലന്തികള്‍. അവയുടെ സമീപത്തായി ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തികളിലൊന്ന്. അർബൻ വന്യജീവി വിഭാഗത്തില്‍ ഗിൽ വിസന് സമ്മാനം നേടിക്കൊടുത്ത ചിത്രം.
പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതില്‍ കാക്കകള്‍ എന്നും മുന്നിലാണ്. ഇവിടെയും പലതും അവര്‍ കൈമാറുകയാണ്. കാനഡയില്‍ നിന്നുള്ള ഷെയ്ൻ കല്യാണ്‍ പകര്‍ത്തിയ ചിത്രം.
നിറങ്ങളുടെയും പാറ്റേണിന്‍റെയും കലൈഡോസ്കോപ്പിൽ ഒരു തൂവൽ നക്ഷത്രത്തിന്‍റെ കൈകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പ്രേത പൈപ്പ്ഫിഷ്. നാച്ചുറൽ ആർട്ടിസ്ട്രി വിഭാഗത്തിലെ വിജയി അലക്സ് മസ്റ്റാര്‍ഡ്.
തെക്കുപടിഞ്ഞാറൻ ഉഗാണ്ടയിലെ ബിവിണ്ടി അഭൂതപൂർവമായ ദേശീയോദ്യാനത്തിലെ ഏതാണ്ട് 40-വർഷം പഴക്കമുള്ള ഗിബൻഡെയെ കാണാൻ മജീദ് അലി നാല് മണിക്കൂർ ട്രെക്കിംഗ് നടത്തി. "ഞങ്ങൾ കൂടുതൽ കൂടുതൽ കയറുന്തോറും ചൂടും ഈർപ്പവും വർദ്ധിച്ചു," മജീദ് ഓർക്കുന്നു. തണുത്ത മഴ നനയുന്ന കിബണ്ഡെയുടെ ചിത്രം മൃഗങ്ങളുടെ ഛായാചിത്ര വിഭാഗത്തിൽ സമ്മാനം നേടി.
മൃഗങ്ങൾ അവരുടെ പരിസ്ഥിതിയില്‍ മാത്രം അതിജീവിക്കുന്നവയാണ്. നേരത്തെ മരിച്ച് മണ്ണടിഞ്ഞ റെയിന്‍ഡിയറിന്‍റെ അഴുകിയ ശരീരത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന കരടി, അതിനിടെയില്‍ ക്യാമറയില്‍ പതിഞ്ഞപ്പോള്‍. യുഎസ്‌എയിൽ നിന്നുള്ള സാക്ക് ക്ലോത്തിയർ പകര്‍ത്തിയ ചിത്രം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona