ഈ കണ്ടെത്തലിനെ കുറിച്ച് അന്വേഷിക്കാൻ തന്നെ വിളിച്ചിരുന്നതായി ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി ബഹിരാകാശ വിദഗ്ധൻ ബ്രാഡ് ടക്കർ റേഡിയോ ഹോസ്റ്റ് ബെൻ ഫോർദാമിനോട് പറഞ്ഞു. 'ഇത് തീർച്ചയായും സ്‌പേസ് എക്‌സ് ക്രൂ-1 ട്രങ്കിന്‍റെ ഭാഗമായ സ്‌പേസ് അവശിഷ്ടമാണെന്ന് ഇന്ന് രാവിലെ ബെൻ ഫോർഡ്ഹാം ലൈവിൽ അദ്ദേഹം പറഞ്ഞു.
'മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഒരു ക്യാപ്‌സ്യൂൾ, സ്‌പേസ് എക്‌സിലുണ്ട്, അതിന് ഒരു അടിഭാഗവുമുണ്ട്. അതിനാൽ ബഹിരാകാശയാത്രികർ തിരികെ വരുമ്പോൾ, ക്യാപ്‌സ്യൂൾ ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവർ താഴത്തെ ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കുന്നു.'
2020 നവംബർ മുതൽ ഈ ഭാഗം ബഹിരാകാശത്തുണ്ടെന്നും ഭ്രമണപഥത്തിൽ ഭ്രമണം ചെയ്യാൻ തുടങ്ങിയെന്നും ടക്കർ കൂട്ടിച്ചേര്‍ത്തു. 'അത് ഭൂമിയിൽ ഇറങ്ങി ഭൂമിയുടെ അന്തരീക്ഷത്തിൽ മനപ്പൂർവ്വം ഇടിക്കാൻ പദ്ധതിയിട്ടിരുന്നു. അങ്ങനെ അത് പിളർന്ന് സമുദ്രത്തിൽ പതിക്കും,' അദ്ദേഹം പറഞ്ഞു.
സ്പെസ് എക്സിന്‍റെ ക്രൂ-1 ട്രങ്കിന്‍റെ ഈ അവശിഷ്ടങ്ങള്‍ മൈനേഴ്‌സിന്‍റെ ഫാമിൽ ഇടിച്ചിറങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ തെക്കൻ സംസ്ഥാനമായ ന്യൂസ് സൗത്ത് വൈല്‍സില്‍ ഉടനീളം ഒരു സ്‌ഫോടനം ശബ്ദം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് നിരവധി കഷ്ണങ്ങള്‍ സമുദ്രത്തിൽ പതിക്കുന്നത് ഞങ്ങൾ കണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ചിലത് അത്ര വ്യക്തമല്ലായിരുന്നു. ഭൂമിയില്‍ പതിച്ച അവശിഷ്ടത്തിന് മൂന്ന് മീറ്റര്‍ നീളമുണ്ട്. ഇവ ആകാശത്ത് നിന്ന് എടുത്ത് കുത്തി നിര്‍ത്തിയത് പോലെയാണ് വീണത്. " മിസ്റ്റർ ടക്കർ പറഞ്ഞു. മൈനേഴ്‌സിന്‍റെ വീട്ടിൽ നിന്ന് വളരെ ദൂരെയാണ് അവശിഷ്ടം വന്ന് വീണത്. അതിനാല്‍ അത് കണ്ടെത്താൻ കുറച്ച് സമയമെടുത്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ദൂരെ നിന്ന് നോക്കിയാൽ അത് ഏതാണ്ട് ഒരു കരിഞ്ഞ മരം പോലെ തോന്നും. അടുത്ത് എത്താറാകുമ്പോള്‍ അത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും." മിസ്റ്റർ ടക്കർ പറഞ്ഞു. മൈനേഴ്‌സിന്‍റെ അയൽക്കാരനായ ജോക്കിന്‍റെ വസ്‌തുവിലും ഒരു സ്‌പേസ് അവശിഷ്ടം വീണിരുന്നു.
'ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസിയാണ് ഇപ്പോൾ ഈ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാരണം ഇത്തരം കാര്യങ്ങളില്‍ നിയമപരമായ പ്രോട്ടോക്കോൾ ഉണ്ട്... അതിനാൽ സാങ്കേതികമായി ഇത് ഇപ്പോഴും സ്‌പേസ് എക്‌സിന്‍റെതാണ്,' മിസ്റ്റർ ടക്കർ പറഞ്ഞു.
'അവർക്ക് അത് തിരികെ വേണ്ടെന്ന് ഞങ്ങൾ അനുമാനിക്കുന്നു, കാരണം മുഴുവൻ ഭാഗവും സമുദ്രത്തിലാണ് വീണത്. ഇനി സ്‌പേസ്‌എക്‌സ് അത് തിരികെ വേണമെന്ന് പറഞ്ഞാൽ, അതെല്ലാം തിരികെ ലഭിക്കാൻ അവര്‍ക്ക് മിക്കിനും ജോക്കിനും പണം നൽകേണ്ടിവരും.
അവര്‍ക്ക് അത് സൂക്ഷിക്കാൻ കഴിയുമെങ്കിൽ, അത് ഒരു മ്യൂസിയത്തിന് നൽകാനും ഇ-ബേയിൽ വിൽക്കാനും ഉൾപ്പെടെയുള്ള ഓപ്ഷനുകൾളും അവർക്ക് ഉണ്ട്. ബഹിരാകാശ മാലിന്യങ്ങൾ ശേഖരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ടാകുമെന്നും ടക്കർ കൂട്ടിചേര്‍ത്തു.
2020 നവംബറിലാണ് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ഈ ജൂലൈ 9 നാണ് ഓസ്ട്രേലിയയുടെ ആകാശത്ത് വലിയ സ്ഫോടനാത്മക ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. നിയന്ത്രണം നഷ്ടമായ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ച് കയറിയപ്പോഴുണ്ടായ ശബ്ദമാകാം അതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.