നോളജ് സെന്ററുകള്‍, എക്‌സ്പീരിയന്‍ഷ്യല്‍ സോണുകള്‍, സിനിമ പ്രദര്‍ശനം, എന്നിവ കൂടാതെ വ്യവസായ മേഖലയിലെ പ്രമുഖര്‍ക്ക് പരസ്പര സഹകരണത്തിനുള്ള വേദി കൂടിയാകും മേള.
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന്റെ മാതൃകയില്‍ കേരളത്തില്‍ അന്താരാഷ്ട്ര അനിമേഷന്‍ മേള വരുന്നു. അനിമേഷന്‍, വിഷ്വല്‍ ഇഫെക്റ്റ്‌സ്, ഗെയിമിങ്, കോമിക്‌സ്, എക്‌സ്റ്റന്‍ഡഡ് റിയാലിറ്റി (AVGX-XR) എന്നിവയ്ക്കു വേണ്ടിയാണ് നാലു ദിവസം നീളുന്ന മേള നടക്കുന്നത്. സംസ്ഥാനത്തെ അനിമേഷന്‍ മേഖലയിലെ സംഘടനയായ സായ്ക് (SAIK) ടൂണ്‍സ് അനിമേഷനുമായി ചേര്‍ന്നാണ് അടുത്ത വര്‍ഷം മാര്‍ച്ച് ആറ് മുതല്‍ ഒന്‍പത് വരെ മേള സംഘടിപ്പിക്കുന്നത്. മുംബൈയിലെ അനിമേള (Animela Festival Mumbai), ഫ്രാന്‍സിലെ പ്രധാന അന്താരാഷ്ട്ര ഫെസ്റ്റിവലായ ആനസി (Annecy international animation film Festival and market) എന്നിവയും മേളയുടെ പങ്കാളികളാണ്.
അനിമേഷന്‍ മേഖലയിലെ വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആകര്‍ഷകമാകും വിധമായിരിക്കും മേളയെന്ന് സംഘാടകര്‍ അറിയിച്ചു. അനിമേഷന്‍, വിഷ്വല്‍ എഫെക്റ്റ്‌സ് മേഖലയിലെ പ്രമുഖര്‍ മേളയില്‍ പങ്കാളികളാവും. രാജ്യത്തെ അനിമേഷന്‍ കലാകാരന്‍മാര്‍ക്ക് രാജ്യാന്തര തലത്തിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ മേള വേദിയൊരുക്കും. നാല് ദിവസം നീളുന്ന മേളയില്‍ എണ്ണായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നോളജ് സെന്ററുകള്‍, എക്‌സ്പീരിയന്‍ഷ്യല്‍ സോണുകള്‍, സിനിമ പ്രദര്‍ശനം, എന്നിവ കൂടാതെ വ്യവസായ മേഖലയിലെ പ്രമുഖര്‍ക്ക് പരസ്പര സഹകരണത്തിനുള്ള വേദി കൂടിയാകും മേള. അന്താരാഷ്ട്ര ചിത്രങ്ങള്‍ കാണുന്നതിനോടൊപ്പം പുതിയ ട്രെന്‍ഡുകള്‍ അറിയുന്നതിനും മേള സഹായകമാകും.
undefined
വര്‍ഷങ്ങളായി നടന്നുവരുന്ന മുംബൈ അനിമേള, അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ് എന്നീ രണ്ട് മേളകളെ സംയോജിപ്പിച്ചാണ് ഈ അനിമേഷന്‍ ഉത്സവം വിഭാവനം ചെയ്തത്. അനിവേഴ്‌സ് ആന്റ് വിഷ്വല്‍ ആര്‍്ട്‌സ് ഫൌണ്ടേഷന്‍ (AVAF) ആണ് അനിമേളയുടെ സംഘാടകര്‍. അനിമേഷന്‍, ഗെയിമിങ് രംഗത്തെ പ്രധാന മേളകളിലൊന്നാണിത്. 1999 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് അനിമേഷന്‍ നടത്തിവരുന്ന മേളയാണ് അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ്. മേഖലയിലെ അതികായര്‍ പങ്കെടുക്കുന്ന പ്രധാന മേളകളിലൊന്നാണിത്. ഈ രണ്ട് മേളകളും സംയോജിപ്പിച്ചാണ് ഇത്തവണത്തെ അനിമേഷന്‍ ഉല്‍സവം നടക്കുന്നത്.
ഇന്ത്യയിലെ എവിജിസി എക്‌സ് ആര്‍ മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാകും ഈ മേളയെന്ന് സംഘാടകരില്‍ പ്രമുഖരായ ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒയും സായ്ക്ക് പ്രസിഡന്റുമായ പി ജയകുമാര്‍ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നായ ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സഹകരണമാണ് മേളയുടെ ആകര്‍ഷണം. മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആനസി മേളയുടെ ഡയറക്ടര്‍ മൈക്കിള്‍ മാരിന്‍ സന്തോഷം പ്രകടിപ്പിച്ചു. അനിമേഷന്‍ മേഖലയുടെ ഗതി നിര്‍ണയിക്കുന്ന മേളയായി ഇത് മാറുന്നമെന്ന് മുംബൈ അനിമേള ഡയറക്ടര്‍ ആന്‍ ദോഷി പറഞ്ഞു.