ഇതിന് പിന്നാലെ ന്യൂസിലന്‍ഡിനെ ജനപ്രിയ കായിക വിനോദമായ റഗ്ബി കളിക്കളങ്ങളും സജീവമായി. ഏഴ് ആഴ്ചയോളം കര്‍ശന ലോക്‌ഡൗണിലായിരുന്നു ന്യൂസിലന്‍ഡ് ജനത കഴിഞ്ഞ ഞായറാഴ്ച ഓക്‌ലന്‍ഡ് ബ്ലൂസും വെല്ലിംഗ്ടണ്‍ ഹറിക്കേന്‍സു തമ്മിലുള്ള സൂപ്പര്‍ റഗ്ബി മത്സരം കാണാന്‍ 43000ത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
undefined
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളുമെടുത്താണ് മത്സരം നടത്തിയത്. മത്സരത്തിനായി സ്റ്റേഡിയത്തില്‍ മാത്രം 50 ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.
undefined
ഓരോ അഞ്ച് മിനിറ്റിലും തുടര്‍ച്ചയായി ഉപയോഗിക്കുന്ന വാതിലുകളുടെ പിടി, ലിഫ്റ്റ് ബട്ടണുകള്‍, ഹാന്‍ഡ് റെയില്‍സ് അണുവിമുക്തമാക്കി.
undefined
ഓണ്‍ലൈന്‍ വഴിയാണ് കൂടുതല്‍പേരും മത്സരം കാണാന്‍ ടിക്കറ്റെടുത്തത്. മത്സരത്തിന് 48 മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിലെ ജീവനക്കാരെയെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാക്കി.
undefined
90 ദിവസത്തെ ഇടവളക്ക് ശേഷമാണ് ന്യൂസിലന്‍ഡില്‍ റഗ്ബി ലീഗ് പുനരാരംഭിച്ചത്.ലോകത്തിന്റെ വിവിധയിടങ്ങളില്‍ കായിക മത്സരങ്ങള്‍ പുനരാരംഭിച്ചുവെങ്കിലും അതെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു.
undefined
മത്സരത്തില്‍ ഓക്‌ലന്‍ഡ് ബ്ലൂസ് ഹറിക്കേന്‍സിനെ(30-20) കീഴടക്കി.
undefined
മത്സരത്തിനുശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഓട്ടോഗ്രാഫ് വാങ്ങിയും അവര്‍ ആഘോഷിച്ചു. കാണികള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ ജീവനക്കാരൊന്നുമുണ്ടായിരുന്നില്ല.
undefined
എന്നാല്‍ രാജ്യം കൊവിഡ് മുക്തമായതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് കഴിഞ്ഞ ദിവസം രണ്ട് കൊവിഡ് പോസറ്റീവ് കേസുകള്‍ ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
undefined