"ചൂളംവിളിക്കുന്ന സ്കൂൾ വിദ്യാർത്ഥി" എന്നറിയപ്പെടുന്ന ഈ പക്ഷിക്ക് ആകർഷകമായ രൂപമാണ്. കറുത്ത നിറമുള്ള ശരീരം, നെറ്റിയിലും തോളിലും മെറ്റാലിക് നീല നിറങ്ങള്‍, പുറകിൽ രാജകീയ - നീല സ്കെയിലിംഗ് എന്നിവ കാണാം.
ഭൂമുഖത്തെ ജീവികള്‍ മനുഷ്യനെ എന്നും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. ഇന്നും ആനയും തിമിംഗലവും അടക്കമുള്ള ജീവികളിലെ കൌതുകം പോലും നമ്മുക്ക് തീര്‍ന്നിട്ടില്ല. അതേസമയം ഇപ്പോഴും അപ്രാപ്യമായ വനാന്തര്‍ഭാഗങ്ങളിലെ ജീവിവർഗ്ഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് മനുഷ്യന്‍. ചില അപൂര്‍വ്വ ജീവിവര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഇന്നും നമ്മളെ വിസ്മയിപ്പിക്കുന്നു. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള മലബാർ വിസ്ലിംഗ് ത്രഷ് എന്ന പക്ഷിയുടെ ശബ്ദമായിരുന്നു അത്. ശ്രുതിമധുരമായ ആ ശബ്ദം കാഴ്ചക്കാരെ ഏറെ വിസ്മയിപ്പിച്ചു. വന്യജീവി ഫോട്ടോഗ്രാഫറായ ധ്രുവ് പാട്ടീൽ ചിത്രീകരിച്ചതാണ് ഈ വൈറൽ വീഡിയോ.
പശ്ചിമഘട്ടം, സത്പുര മലനിരകൾ. കിഴക്കന്‍ഘട്ടത്തിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ പക്ഷി രാവിലെകളില്‍ വനത്തെ തന്‍റെ മധുര ശബ്ദത്താല്‍ വിളിച്ചുണര്‍ത്തുന്നു. ഇവ ദേശാടന പക്ഷികളല്ലെങ്കിലും ശൈത്യകാലത്ത് സമീപദേശങ്ങളിലേക്ക് ചെറുയാത്രകള്‍ നടത്താറുണ്ട്. കർണാടക കാടുകളിലെ ഒരു മരക്കൊമ്പിൽ ഇരുന്ന് മലബാർ വിസ്ലിംഗ് ത്രഷ് തന്‍റെ ശ്രുതിമധുരമായ ശബ്ദം പുറപ്പെടുവിക്കുന്നതായിരുന്നു വീഡിയോ. "ചൂളംവിളിക്കുന്ന സ്കൂൾ വിദ്യാർത്ഥി" എന്നറിയപ്പെടുന്ന ഈ പക്ഷിക്ക് ആകർഷകമായ രൂപമാണ്. കറുത്ത നിറമുള്ള ശരീരം, നെറ്റിയിലും തോളിലും മെറ്റാലിക് നീല നിറങ്ങള്‍, പുറകിൽ രാജകീയ - നീല സ്കെയിലിംഗ് എന്നിവ കാണാം.
25 വയസ് പ്രായം, 20 ഏക്കർ ഫാം ഹൌസ്, പാചകം അറിയണം; 30 -കാരിയുടെ മാട്രിമോണിയൽ പരസ്യം വൈറൽ
"കാടിന്‍റെ പാട്ടുകാര്‍. ഒരു പക്ഷി ഇത്ര മനോഹരമായി പാടുന്നത് കണ്ടിട്ടുണ്ടോ? കാട്ടിലെ ഏറ്റവും മനോഹരമായ ശബ്ദമുള്ള പക്ഷികളിൽ ഒന്ന്, ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള മലബാർ വിസ്ലിംഗ് ത്രഷ്, " ധ്രുവ് വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. 'ചെവികൾക്കുള്ള തെറാപ്പി' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇത്രമധുരമായി ഇവന്‍ ആര്‍ക്ക് വേണ്ടിയാണ് പാടുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. നിരവധി പേര്‍ മലബാർ വിസ്ലിംഗ് ത്രഷിന്‍റെ പാട്ടുകേട്ട് അതിശയകരമെന്ന് കുറിച്ചു.