ഗോത്രത്തനിമയില്‍ തരംഗമായി ഒരു സേവ് ദ ഡേറ്റ് !
First Published | Jan 30, 2021, 3:37 PM IST" ആണെ ഏക്കും ഉറട്ടിനെ കിട്ടുത്ത...
പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു
ഈ വഞ്ച ഫെബ്രുവരി മാസ 4 ക്കു കല്യാണ...
ഇവെ ഒരു അറിയിപ്പായി എടുത്തു ഒക്കളും വന്തൊയി മക്കളെ...
അങ്കെനത്ത കൊറോണെ പൊ ഉളോ...
തൂച്ചിചൊയി...
കൂയ്യ്..."
( " അങ്ങനെ എനിക്കും പെണ്ണുകിട്ടി.
ദൈവത്തെയും മണ്ണിനെയും ബോധിപ്പിച്ച്
ഈ വരുന്ന ഫെബ്രുവരി 4 ന് കല്യാണം.
ഇത് ഒരു അറിയിപ്പായി എടുത്ത് എല്ലാരും പങ്കുചേരുക.
കോറോണയുണ്ട്...
സൂക്ഷിക്കുക...
കൂയ്യ്..." )
വയനാട്ടിലെ പണിയ സമുദായാംഗമായ മണികണ്ഠന്‍, തന്‍റെ വിവാഹത്തിന് ഫേസ്ബുക്കിലൂടെ നല്‍കിയ വിവാഹ ക്ഷണമാണിത്. വിവാഹ ക്ഷണത്തില്‍ മാത്രമല്ല പ്രത്യേകത. സേവ് ദി ഡേറ്റ് ചിത്രങ്ങളും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണ് മണികണ്ഠന്‍റെയും ഗ്രീഷ്മയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങളെ സാമൂഹ്യമാധ്യമത്തില്‍ തരംഗമാക്കുന്നതും. വരുന്ന വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത്. കാണാം ആ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍.