വേറിട്ട ചിത്രവുമായി അര്‍ജുന്‍ അശോകനും അനശ്വര രാജനും; 'എന്ന് സ്വന്തം പുണ്യാളൻ' ജനുവരിയില്‍

By Web Team  |  First Published Dec 2, 2024, 9:03 PM IST

മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം


അർജുൻ അശോകൻ, ബാലു  വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' എന്ന ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയിൽ റിലീസ് ചെയ്യും. റിലീസ് അപ്‌ഡേറ്റിനൊപ്പം ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ 12 വർഷമായി നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വര രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തിയിരുന്നു. അടുത്ത കാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങിയ അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. രണ്‍ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

Latest Videos

undefined

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം റെണദീവ്, എഡിറ്റർ സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസോസിയേറ്റ് ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ അപ്പു മാരായി, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ വിമൽ രാജ് എസ്, വി എഫ് എക്സ് ഡിജിബ്രിക്ക്സ്, ലിറിക്‌സ് വിനായക് ശശികുമാർ, കളറിസ്റ്റ് രമേഷ് സി പി, ആക്ഷൻ ഡയറക്ടർ ഫീനിക്സ് പ്രഭു, മേക്കപ്പ് ജയൻ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടർ സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ ആശിഷ് കെ എസ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ്  യെല്ലോ ടൂത്ത്, ഡിസൈൻ സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ് അനന്തകൃഷ്ണൻ പി ആർ, പിആർഒ ശബരി.

ALSO READ : കന്നഡ സിനിമയിൽ പോഷ് കമ്മിറ്റി; സംവിധായിക കവിത ലങ്കേഷ് അധ്യക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!