വീട്ടിലെത്തിയ പൊലീസ് സംഘത്തിന് രണ്ടാം നിലയിലെ കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

By Web Team  |  First Published Dec 2, 2024, 8:31 PM IST

കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഇത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ് ഉൾപ്പെടെയുള്ള മറ്റ് സാധനങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തു.


ഗുരുവായൂർ: തൃശ്ശൂരിൽ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളെയാണ് ഗുരുവായൂർ പോലീസ്  അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് ഇയാളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്.

മറ്റം ചേലൂരുള്ള ഒരു  വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ടെന്നും എന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരം കിട്ടി. ഇതനുസരിച്ച്  ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് തൂക്കി വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെയുണ്ടായിരുന്നു. ആകെ നാലര കിലോ കഞ്ചാവാണ് ഈ വീട്ടിലുണ്ടായിരുന്നത്. 

Latest Videos

undefined

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിപിൻ, ഉഷ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹാദൂർ എന്നിവരാണ് ഉണ്ടായിരുന്നത്.  വരുന്ന പുതുവത്സരാഘോഷം മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!