നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടങ്ങളായി ഇന്ത്യയും ഇന്തോനേഷ്യയും: നിക്ഷേപ വരവിൽ വൻ വർധന; ദക്ഷിണ കൊറിയയിൽ ഇടിവ്
First Published | Jun 27, 2021, 8:48 PM ISTജൂൺ മാസത്തിൽ ഇതുവരെ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 12,714 കോടി രൂപ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇതിനുമുമ്പ് വിദേശ നിക്ഷേപകർ മെയ് മാസത്തിൽ 2,666 കോടി രൂപയും ഏപ്രിലിൽ 9,435 കോടി രൂപയുമായിരുന്നു മൂലധന വിപണിയിൽ എത്തിച്ചത്. ജൂൺ ഒന്നിനും ജൂൺ 25 നും ഇടയിൽ എഫ്പിഐകൾ 15,282 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഡെറ്റ് വിഭാഗത്തിൽ നിന്ന് 2,568 കോടി രൂപ മൂലധന വിപണിക്ക് പുറത്തേക്ക് പോയി. അവലോകന കാലയളവിൽ അറ്റ നിക്ഷേപം 12,714 കോടി രൂപയായിരുന്നു.