Chittari River: ചിത്താരി പുഴ ഗതി മാറി; പുഴയ്ക്ക് നേര്‍വഴി കാട്ടി നാട്ടുകാര്‍
First Published | Jun 9, 2022, 2:38 PM ISTകാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുളള ചിത്താരി പുഴയ്ക്ക് അജാനൂരെത്തിയപ്പോള്‍ ഒരു മോഹം. എത്രകാലമായി ഇങ്ങനെ ഒഴുകുന്നു. ഇനിയെങ്കിലും ഒന്ന് ഗതിമാറിയൊഴുകിയാലെന്ത് ? അങ്ങനെ പുഴയൊന്ന് ഗതി മാറിയൊഴുകി. എന്നാല്‍ പുഴയുടെ പുതിയ ഒഴുക്ക് പഴയ പലതും തടസമായി. ഒടുവില്‍ പുഴയ്ക്ക് നേര്‍വഴി കാട്ടാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. ഒടുവില്‍ പുഴയുടെ പഴയ ഒഴുക്ക് തിരിച്ച് പിടിച്ചു.
ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്. ലെപ്റ്റെർമാ ബിജു എന്ന ഞണ്ടുകൾ കാണപ്പെടുന്ന ഏക സ്ഥലവും ഈ പുഴയാണ്. വിവിധ കൈയ്യേറ്റങ്ങളിലൂടെ കടന്നു പോകുന്ന പുഴ ഇപ്പോൾ നാശത്തിന്‍റെ വക്കിലാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു.